കുട്ടികളുടെ സംസാര വൈകല്യം മറികടക്കാന്‍

വെബ് ഡെസ്ക്

വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സംസാരിക്കാന്‍ ബുദ്ധുമുട്ടുന്നതിനെയാണ് സംസാര വൈകല്യമെന്ന് പറയുന്നത്

ഉച്ഛാരണത്തിലുള്ള തടസം, ശബ്ദത്തിലുള്ള വ്യക്തത കുറവ്, ശബ്ദ ശാസ്ത്രപരമായ വൈകല്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുളള സംസാര വൈകല്യങ്ങളുണ്ട്

കുട്ടികള്‍ക്ക് ശരിയായ പരിശീലനവും പിന്തുണയും നല്‍കുന്നതോടെ ഒരു പരിധി വരെ ഈ വെെകല്യങ്ങള്‍ മറികടക്കാൻ സാധിക്കും

പ്രൊഫഷണല്‍ സഹായം തേടുക

കുട്ടിക്ക് സംസാര വൈകല്യമുളളതായി തിരിച്ചറിഞ്ഞാല്‍, എത്രയും പെട്ടെന്ന് ഒരു സപീച്ച് തെറാപിസ്റ്റിനെ കാണുക. കുട്ടിയുടെ സംസാര ശേഷിയും വൈകല്യങ്ങളും വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ ലഭിക്കാൻ ഇത് സഹായിക്കുന്നു

സംസാരത്തെ പരിപോഷിപ്പിക്കുക

മാതാപിതാക്കളോടും മറ്റുളളവരോടും സംസാരിക്കാന്‍ കുട്ടിയെ പ്രാപ്തനാക്കുക. കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും, ചിന്തകളും താത്പര്യങ്ങളും മറ്റുളളവരുമായി പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക

ദിവസവും പരിശീലനം ആവശ്യം

സംസാര വൈകല്യങ്ങള്‍ മാറാന്‍ നിരന്തരമായ പരിശീലനം ആവശ്യമാണ്. സംസാര പരിശീലനത്തില്‍ കുട്ടിയോടൊപ്പം ചേര്‍ന്ന് വേണ്ട സഹായങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണ്

നല്ല അന്തരീക്ഷം

കുട്ടികള്‍ക്ക് സംസാര പരിശീലനം നടത്തുന്നതിനായി സഹായകമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. സംഭാഷണ വൈകല്യങ്ങളെ മാറ്റാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിന്റെ സഹായത്തോടെ കുട്ടികളെ പരീശിലിപ്പിക്കാം

മുഴുവന്‍ കുടുംബത്തെയും ഉള്‍ക്കൊള്ളിക്കുക

കുട്ടികളുടെ സംസാര വൈകല്യം കുട്ടിയെ മാത്രമല്ല, കുടുംബത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നമാണ്. അതിനാല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുപോലെ കുട്ടിയുടെ സംസാര പരിശീലനത്തില്‍ പങ്കെടുത്ത് അത് മറികടക്കാന്‍ സഹായിക്കേണ്ടതാണ്