കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? ഇതാ ചില ടിപ്സ്

വെബ് ഡെസ്ക്

നമ്മുടെ ഭക്ഷണത്തിലെ പ്രധാന വിഭവമാണ് മുട്ട. ഭൂരിഭാഗം പേരും ദിവസവും മുട്ടകഴിക്കുന്ന കൂട്ടത്തിലുള്ളവരാണ്

കുറഞ്ഞ തുകമുടക്കിയാല്‍ വലിയ അളവില്‍ പ്രേട്ടീന്‍ ലഭ്യമാക്കുന്നു എന്നതാണ് മുട്ടയുടെ ആരോഗ്യ ഗുണം.

എന്നാല്‍ മുട്ട വാങ്ങി പണി പറ്റിയവരും ധാരാളമണ്. കടയില്‍ നിന്ന് മുട്ട വാങ്ങി വീട്ടിലെത്തി അത് പൊട്ടിച്ചുകഴിഞ്ഞാലാണ് മുട്ട ചീത്തയായത് മനസിലാവുന്നത്.

മുട്ട ചീത്തയായൊ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ ചില നുറുങ്ങുവഴികള്‍ പരിശോധിക്കാം

പൊട്ടിക്കും മുന്‍പ് തന്നെ കുലുക്കി നോക്കുക. മുട്ട കുലുക്കുമ്പോള്‍ കനത്തില്‍ ഉള്ള് പൊട്ടാതെ കുലുങ്ങുന്ന പ്രതീതിയാണെങ്കില്‍ മുട്ട ഫ്രഷ് ആണ്. ഉള്ളിലെ ദ്രാവകം പൊട്ടിയൊലിക്കുന്ന ശബ്ദമാണെങ്കില്‍ അത് കേടായ മുട്ടയാണ്

മുട്ട വെള്ളം നിറച്ച പാത്രത്തില്‍ മുക്കി വയ്ക്കുക. മുട്ട വെള്ളത്തില്‍ താണുപോയെങ്കില്‍ ഫ്രെഷ് ആണെന്ന് ഉറപ്പാക്കാം. പൊങ്ങിയാണ് ഇരിക്കുന്നതെങ്കില്‍ ചീത്തയാണ്

മുട്ടയുടെ ഗന്ധം വച്ചും കേടായോ ഇല്ലയോ എന്ന കണ്ടെത്താം. ഗന്ധം പതിവിന് വിപരീതമാണെങ്കില്‍ ഉപയോഗിക്കാതിരിക്കുക

മുട്ട പൊട്ടിക്കുമ്പോള്‍ അതിനകത്ത് ചുവന്ന നിറത്തില്‍ പാടുകളോ കലക്കമോ ഉണ്ടോയെന്നത് പരിശോധിക്കുക. അത്തരത്തിലൊന്ന് ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക. മുട്ടയില്‍ കെമിക്കല്‍ റിയാക്ഷന്‍ നടന്നുവെന്നതിന്റെ സൂചനയാണിത്