വെബ് ഡെസ്ക്
കുട്ടികളെ രാവിലെ ഉണര്‍ത്തുന്നത് മാതാപിതാക്കളുടെ ശ്രമകരമായ പണിയാണ്. ഉറക്കമെഴുന്നേല്‍ക്കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ദിവസത്തെ അത് മോശമായി ബാധിച്ചേക്കാം
മുറിയിലേക്ക് സൂര്യപ്രകാശവും ശുദ്ധവായുവും കടന്നുവരാന്‍ അനുവദിക്കുക. ഉണരുന്നത് കൂടുതല്‍ സുഖകരമാക്കാനും ശരീരത്തിന് ഉന്മേഷം പകരാനും ഇത് സഹായിക്കും
കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ള അലാറം ഉപയോഗിക്കരുത്.
ഉറക്കത്തിന് കൃത്യമായ സമയം നിലനിര്‍ത്താന്‍ ശ്രമിക്കുക. കുട്ടികൾക്ക് ഇതുമായി പൊരുത്തപ്പെടാനും കൃത്യമായി ഉണരുന്നത് സ്വയം ശീലിക്കാനും ഇതേറെ സഹായിക്കും
നല്ല പാട്ടുകള്‍ കേൾപ്പിച്ചും സ്നേഹത്തോടെ സംസാരിച്ചും ആലിംഗനം ചെയ്തും കുട്ടികളെ ഉണര്‍ത്താന്‍ ശ്രദ്ധിക്കുക. ഇതവരുടെ പ്രഭാതങ്ങളെ കൂടുതല്‍ മനോഹരവും ഊര്‍ജ്ജസ്വലവുമാക്കുന്നു
ആകര്‍ഷിക്കുന്ന രീതിയിലുള്ള ബ്രേക്ക്ഫാസ്റ്റ് കുഞ്ഞുങ്ങളെ ഉണര്‍ത്തുന്നതിന് സഹായിക്കുന്ന ഒരു ഘടകമാണ്. രുചികരവും ഇഷ്ടമുള്ളതുമായ ഭക്ഷണം ഉണ്ടെന്നറിയുന്നത് അവരെ നേരത്തെ എഴുന്നേല്‍ക്കാന്‍ പ്രചോദിപ്പിക്കും
പല്ല് തേക്കല്‍, പ്രഭാതഭക്ഷണം, കുളി തുടങ്ങിയവ പ്രഭാതകൃത്യങ്ങളുടെ ഭാഗമാക്കാന്‍ ശീലിപ്പിക്കുക. ഇത് സ്ഥിരമായി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം
കൃത്യസമയത്ത് എഴുന്നേറ്റാല്‍ കുട്ടികള്‍ക്ക് പ്രോത്സാഹനമുണ്ടാകുന്ന തരത്തില്‍ പോയിന്റുകള്‍ സ്റ്റിക്കറുകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കാം
മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യ മാതൃകകള്‍. നിങ്ങളുടെ പ്രഭാത ദിനചര്യകള്‍ കുട്ടികളെയും സ്വാധീനിക്കും. അതിനാൽ നിങ്ങള്‍ വളരെ ഉത്സാഹത്തോടെ ഒരു ദിവസം തുടങ്ങുന്നതു കണ്ടാല്‍ കുട്ടികൾക്കും അത് പ്രചോദനമാകും