സ്ക്രീൻ സമയം കൂടുതലാണോ; കണ്ണുകളെ സംരക്ഷിക്കാന്‍ ചില മാർഗങ്ങൾ ഇതാ

വെബ് ഡെസ്ക്

മൊബൈൽ ഫോൺ, ലാപ്ടോപ്പ് പോലുള്ള ഇലക്ട്രോണിക് ഡിവൈസുകൾ ഇല്ലാതെ ഇപ്പോൾ ജീവിതം സാധ്യമല്ല. ജോലി സമയങ്ങളിലും അല്ലാതെയും ധാരാളമായി സ്‌ക്രീനിന് മുൻപിൽ സമയം ചിലവഴിക്കുന്നവരാണ് നമ്മൾ എല്ലാവരും.

അമിതമായ ഈ സ്ക്രീൻ സമയം നമ്മുടെ കണ്ണുകളെ ദോഷകരമായി ബാധിച്ചേക്കാം. വരണ്ട കണ്ണുകൾ, കാഴ്ച മങ്ങൽ, തലവേദന തുടങ്ങിയ പ്രശ്ങ്ങളിലേക്ക് ഇത് നയിക്കുന്നു.

അമിതമായ സ്ക്രീൻ സമയം മൂലമുണ്ടാകുന്ന പ്രശ്‍നങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങൾ ഇതാ

ഇടക്കിടക്ക് ഇടവേളകൾ എടുത്ത് മുഖം കഴുകാം. പതുക്കെ വെള്ളം തളിച്ച് മുഖം റിഫ്രഷ് ആക്കിയാലും മതിയാകും.

20-20-20 നിയമം പിന്തുടരുക. ഒരോ 20 മിനിറ്റ് സ്ക്രീൻ സമയത്തിന് ശേഷവും 20 അടി അകലെയുള്ള എന്തിലേക്കെങ്കിലും 20 സെക്കന്റ് നേരം നോക്കുക. ഇത് കണ്ണിന്റെ ക്ഷീണം കുറക്കാൻ സഹായിക്കുന്നു.

ബ്ലൂ ലൈറ്റ് ഗ്ലാസുകൾ ഉപയോഗിക്കാം. നീല വെളിച്ചം പുറപ്പെടുവിക്കുന്ന സ്ക്രീനുകൾ കണ്ണുകളെ ക്ഷീണിപ്പിക്കുന്നു. ഗ്ലാസുകൾ ഉപയോഗിക്കുന്നത് കണ്ണുകളുടെ ബുദ്ധിമുട്ടിന് പരിഹാരമാകും.

സ്ക്രീൻ ക്രമീകരണം മെച്ചപ്പെടുത്തി കണ്ണിന്റെ സ്‌ട്രെയിൻ കുറക്കാവുന്നതാണ്. ടെക്സ്റ്റിന്റെയും ഫോണ്ടിന്റെയും വലുപ്പം വർദ്ധിപ്പിക്കാം. ചെറിയ തെളിഞ്ഞ പ്രകാശം ഉപയോഗിക്കാം.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്തുന്നതിനുമുള്ള നേത്ര വ്യായാമങ്ങൾ പതിവായി ചെയ്യുക. നിങ്ങളുടെ കണ്ണുകൾ ഘടികാരദിശയിലും എതിർഘടികാര ദിശയിലും കറക്കുന്നത് കണ്ണിന്റെ സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.