വെബ് ഡെസ്ക്
ശൈത്യകാലത്ത് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഡയറ്റ് പ്ലാന്‍ ശ്രദ്ധിച്ചാലോ
ദിവസം 1
ഒരു കപ്പ് ജീരകവെള്ളം കുടിച്ച് ദിവസം തുടങ്ങുക. തുടര്‍ന്ന് ഓട്‌സ് കഴിക്കുക. വേവിച്ച പരിപ്പിനും കോളിഫ്‌ളവറിനും കൂടെ റൊട്ടി കഴിക്കുക. ചെറുതായി വേവിച്ച പച്ചക്കറികളും ഗ്രില്‍ഡ് ചിക്കനും കഴിച്ച് ദിവസം അവസാനിപ്പിക്കാം
ദിവസം 2
പച്ചക്കറികള്‍ ചേര്‍ത്ത ക്വിനോവയോ ഓട്‌സോ കഴിക്കുക. പരിപ്പും കോളിഫ്‌ളവറും റാഗിയും കഴിക്കുക. ചെറുപയര്‍ കറിയും ശീതകാല പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക
ദിവസം 3
ഓട്‌സില്‍ നിന്ന് തുടങ്ങി പരിപ്പും കോളിഫ്‌ളവറും ചപ്പാത്തിയും കഴിക്കുക. രാത്രിയില്‍ സൂപ്പും ഗോതമ്പ് ബ്രെഡും അടങ്ങുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം
ദിവസം 4
ക്വിനോവ അഥവാ ഓട്‌സ് കഴിക്കുക. ഗ്രില്‍ഡ് ചിക്കനൊപ്പം പച്ചക്കറികളും അടങ്ങുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ അത്താഴം കഴിക്കാന്‍ ശ്രമിക്കുക
ദിവസം 5
ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിയ ജീരകത്തോടൊപ്പം ദിവസം ആരംഭിക്കുക. തുടര്‍ന്ന് ഓട്‌സ് കഴിക്കുക. വഴുതനയും പരിപ്പും അടങ്ങുന്ന കറിയുള്‍പ്പെടുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ആവിയില്‍ വേവിച്ച ശീതകാല പച്ചക്കറികള്‍ക്കൊപ്പം സൂപ്പും ആവാം.
ദിവസം 6
ക്വിനോവയോ ഓട്‌സോ കഴിക്കുക. ഗ്രില്‍ഡ് മീന്‍, അല്ലെങ്കില്‍ ചെറുപയര്‍, ചീരക്കറി എന്നിവയും ശീതകാല പച്ചക്കറികളും ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കുക
ദിവസം 7
ആരോഗ്യകരമായ ദിവസം തുടങ്ങുന്നതിന് ഓട്‌സ് കഴിക്കുക. റാഗി, ക്യാപ്‌സിക്കം, പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വറുത്ത ചിക്കന്‍ അല്ലെങ്കില്‍ കടലയ്‌ക്കൊപ്പം വറുത്ത ശൈത്യകാല പച്ചക്കറികളും കഴിച്ച് ഡയറ്റ് പ്ലാന്‍ അവസാനിപ്പിക്കാം
ഡയറ്റ് പ്ലാനിനൊപ്പം സീതപ്പഴം, പേരക്ക, ആപ്പിള്‍ തുടങ്ങിയ പഴങ്ങളും കരിമ്പ് ജ്യൂസ് തുടങ്ങിയ പാനീയങ്ങളും കഴിക്കാന്‍ ശ്രമിക്കുക