ഇന്ത്യയിലെ മികച്ച വൈൻ ഹബ്ബുകൾ പരിചയപ്പെടാം

വെബ് ഡെസ്ക്

പാർട്ടികളിലും ആഘോഷങ്ങളിലും ശീതളപാനീയങ്ങൾക്കൊപ്പം വൈൻ ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ആവശ്യം വർധിച്ചപ്പോൾ, ഇന്ത്യയിൽ വൈൻ ഉത്പാദനവും ഇരട്ടിയായി. രാജ്യത്തെ ഏറ്റവും മികച്ച വൈൻ ഹബ്ബുകൾ പരിചയപ്പെടാം.

നാസിക്

മഹാരാഷ്ട്രയിലെ നാസിക്കാണ് ഇന്ത്യയിലെ വൈൻ ക്യാപിറ്റലായി അറിയപ്പെടുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വൈനിന്റെ ഭൂരിഭാഗവും ഇവിടെയാണ്.

ബെംഗളൂരു

ബെംഗളൂരുവിലെ മുന്തിരി തോട്ടങ്ങളും വൈൻ ഉത്പാദനവും ഏറെ പ്രശസ്തമാണ്

പൂനൈ

വികസിച്ചുവരുന്ന വൈൻ ഉത്പാദന കേന്ദ്രമാണ് പൂനെ. ഇവിടുത്തെ കാലാവസ്ഥ മുന്തിരി കൃഷിയ്ക്ക് ഏറെ അനുയോജ്യമാണ്

നന്ദി ഹിൽസ്

മുന്തിരി തോപ്പുകളാൽ പ്രശസ്തമാണ് ബെംഗളൂരുവിനടുത്തുള്ള നന്ദി ഹിൽസ്. പ്രദേശത്തെ ഭൂപ്രകൃതിയും തണുത്ത കാലാവസ്ഥയും മുന്തിരി കൃഷിയ്ക്ക് അനുയോജ്യമാണ്.

ഹിമാചൽ പ്രദേശ്

ഹിമാചലിലെ കാംഗ്രാ, കുളു താഴ്വരകളിലാണ് മുന്തിരി തോപ്പുകളും വൈന്‍ ഉത്പാദനവും പ്രധാനമായും ഉള്ളത്. തണുത്ത കാലാവസ്ഥയാണ് മുന്തിരി കൃഷിയ്ക്ക് അനുയോജ്യമായത്

അക്ലജ്

ഏറ്റവും ഗുണമുള്ള വൈനിന് പേരുകേട്ട സ്ഥലമാണ് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന അക്ലജ്.

കൊടൈക്കനാൽ

ചെറു സംരംഭങ്ങളായി വൈൻ ഉത്പാദനത്തിലേക്ക് കടന്ന തമിഴ്നാട്ടിലെ മലമ്പ്രദേശമാണ് കൊടൈക്കനാൽ.ഗുണമുള്ള വൈനുകളാൽ പേരെടുക്കുകയാണ് ഇവിടെയുള്ള മുന്തിരി തോപ്പുകൾ.