എസ്പ്രസ്സോ മുതൽ അമേരിക്കാനോ വരെ; രുചിയുടെ കാപ്പിക്കൂട്ടം

വെബ് ഡെസ്ക്

എസ്പ്രസ്സോ

നന്നായി പൊടിച്ച കോഫീ ബീനുകള്‍ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് സിറപ്പ് പരുവത്തില്‍ ഉണ്ടാക്കിയെടുക്കുന്നതാണ് എസ്പ്രസ്സോ. കടുപ്പം ഏറിയതെങ്കിലും രുചി അതിഗംഭീരം.

ലാറ്റേ

എസ്പ്രസ്സോ കോഫിയില്‍ അല്‍പം പാല്‍ ചേര്‍ക്കുന്നതാണ് ലാറ്റേ. വേണമങ്കില്‍ രുചിക്കായി അല്‍പം ഫ്ളേവേര്‍ഡ് സിറപ്പ് ചേര്‍ക്കാവുന്നതാണ്.

ഐസ്ഡ് ലാറ്റേ

തണുപ്പിച്ച ലാറ്റേ കോഫിയാണ് ഐസ്ഡ് ലാറ്റേ. ഒരു കപ്പില്‍ കുറച്ച് ഐസ് കട്ടകളെടുത്ത് അതിലേയ്ക്ക് എസ്പ്രസ്സോയും അല്‍പം പാലും ചേര്‍ക്കുന്നതോടെ ഐസ്ഡ് ലാറ്റേ റെഡി.

ബ്ലാക്ക് കോഫി

ലോകമെമ്പാടും ആരാധകരുള്ള ഒന്നാണ് കട്ടന്‍ കാപ്പി. വെള്ളം നന്നായി തിളപ്പിച്ച് അതിലേയ്ക്ക് കാപ്പി പൊടിയിട്ട് എടുക്കുന്നതാണ് കട്ടന്‍ കാപ്പി

മോച്ച

എസ്പ്രസ്സോ കോഫിയും ചോക്ലേറ്റും വിപ്ഡ് ക്രീമും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒന്നാണ് മോച്ച. ആദ്യം എ‌സ്പ്രസ്സോ ഒഴിക്കാം, ശേഷം അതിന് മുകളിലായി ചോക്ലേറ്റ്, അതിനും മുകളിലായി വിപ്ഡ് ക്രീം.

അമേരിക്കാനോ

എസ്പ്രസ്സോയിലേയ്ക്ക് അൽപം ചൂട് വെള്ളം ഒഴിച്ചാൽ അമേരിക്കാനോ ആയി. എസ്പ്രസ്സോക്ക് കടുപ്പവും കട്ടിയും വളരെ കൂടുതലായിരിക്കും. അമേരിക്കാനോ ഇതിന് നേർ വിപരീതവും.

കാപ്പുച്ചിനോ

എസ്പ്രെസ്സോ കോഫിയിലേയ്ക്ക് നല്ല കട്ടിയുള്ള തിളപ്പിച്ച പാൽ തുല്യ ഭാഗങ്ങളായി ചേർത്ത് നിർമ്മിച്ച ഒരു ക്ലാസിക് ഇറ്റാലിയൻ കോഫിയാണ് കാപ്പുച്ചിനോ

വിയറ്റ്നാമീസ് കോഫീ

ഒരു ഗ്ലാസിലേയ്ക്ക് കണ്ടൻസ്ഡ് മിൽക്ക് ഒഴിക്കുക. ഗ്ലാസിന് മുകളിലായി വിയറ്റ്നാമീസ് കോഫീ ഫിൽറ്റർ വച്ച് ആവശ്യത്തിനുള്ള കോഫീ സിറപ്പ് എടുക്കുക. കോഫീ ഫിൽറ്റർ മാറ്റി ഗ്ലാസിലേയ്ക്ക് തിളച്ച വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം.