വെബ് ഡെസ്ക്
ബന്ധങ്ങളില്‍ വിള്ളലുകള്‍ വരുന്നതിനുള്ള പ്രധാനകാരണമാണ് നിയന്ത്രണങ്ങള്‍. സ്‌നേഹത്തിന്റെ ഭാഷയില്‍ ചിലർ നമ്മളെ മറ്റുള്ളവരില്‍ നിന്നും അകറ്റാറുണ്ട്. അവരുടെ വീഴ്ചകൾ നമ്മുടേതെന്ന് വരുത്തിതീര്‍ക്കാൻ ശ്രമിക്കും
സ്നേഹത്തോടെയുള്ള നിയന്ത്രിക്കലുകൾ നമ്മളെ വീര്‍പ്പുമുട്ടിച്ചേക്കാം. ഇത് തിരിച്ചറിഞ്ഞ് മാറിനിൽക്കലാണ് പ്രധാനം
നീ മറ്റാരോടും മിണ്ടുന്നത് എനിക്കിഷ്ടമല്ല
പ്രിയപ്പെട്ടവരില്‍ നിന്നും നമ്മളെ അകറ്റുന്നവരാണ് ഇക്കൂട്ടര്‍. കുടുംബ ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ തുടങ്ങി എല്ലാത്തില്‍ നിന്നും അകന്ന് ഒരാളിലേക്ക് മാത്രം ചുരുങ്ങുന്നതിന് കാരണമാകും
വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം
എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിലൊക്കെ നിയന്ത്രണങ്ങൾ വരുത്താൻ ശ്രമിക്കുന്നവര്‍
നിനക്ക് വേണ്ടി ഞാൻ തീരുമാനമെടുക്കാം
'നീ തീരുമാനമെടുത്താൽ തെറ്റും, നിനക്ക് എന്താണ് നല്ലതെന്ന് എനിക്കറിയാം' എന്ന മനോഭാവമുള്ളവരെ സൂക്ഷിക്കുക
ജീവിതരീതികളില്‍ പോലും ഇത്തരത്തിലുള്ളവര്‍ നിയന്ത്രണങ്ങള്‍ വരുത്തും. അവര്‍ ജീവിക്കുന്നതാണ് ശരിയായതെന്ന് വരുത്തിതീര്‍ക്കും
തെറ്റുകളെ ഉയര്‍ത്തി കാട്ടി ആത്മവിശ്വാസം ഇല്ലാതാക്കും. നിങ്ങള്‍ ശരിയല്ലെന്ന് അടിച്ചേല്‍പ്പിക്കും
ഇത്തരം വാക്കുകളില്‍ അടിപതറാതെ സൂക്ഷിക്കുക. ആത്മ വിശ്വാസത്തോടെ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക