വെബ് ഡെസ്ക്
ആശങ്കയും ഉത്കണ്ഠയും കുട്ടികളില്‍ ഇക്കാലത്ത് സര്‍വസാധാരണമാണ്. വിശ്രമമില്ലാത്ത പാഠ്യ പദ്ധതികളും പരസ്പരമുള്ള കടുത്ത മത്സരവും വിദ്യാര്‍ഥികളെ തളര്‍ത്തിക്കളയുന്നു
20 ശതമാനത്തിലധികം കുട്ടികള്‍ ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്നാണ് റിപ്പോർട്ട്
കുട്ടികളുടെ പ്രായം, കാര്യങ്ങള്‍ ആര്‍ജിച്ചെടുക്കാനുള്ള കഴിവ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ കുട്ടിയും കാണിക്കുന്ന ലക്ഷണങ്ങൾ വ്യത്യസ്തമാകാം. കുട്ടികള്‍ സമ്മര്‍ദത്തിലാണോ എന്ന് തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കണം
കുട്ടികളില്‍ ഉറക്കപ്രശ്‌നങ്ങള്‍, രാത്രിയിൽ നിരന്തരം പേടി സ്വപ്‌നം കാണൽ എന്നിവ പ്രധാന ലക്ഷണമാണ്
ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുന്ന സ്വഭാവം ശ്രദ്ധിക്കണം
അമിത ദേഷ്യത്തോടെയുള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ടതാണ്
വയറുവേദന, തലവേദന തുടങ്ങിയ പരാതികള്‍ നിരന്തരം ഉയർത്തും
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ ഒന്നും കഴിക്കാതിരിക്കുക
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ
നഖം കടിക്കുന്ന സ്വഭാവം
സ്‌കൂളില്‍ പോവാനുള്ള മടി
ഇത്തരം ശീലങ്ങള്‍ വർധിച്ചാൽ കുട്ടിയുമായി ഒരു സൈക്കോളജസ്റ്റിനെ സമീപിക്കുകയാണ് ഏറ്റവും മികച്ച മാര്‍ഗം
ഉതകണ്ഠയ്ക്കുള്ള കാരണങ്ങള്‍ പലതാവാം. സ്‌കൂളില്‍ നിന്ന് നേരിടുന്ന കളിയാൽ, വീടുകളിൽ നേരിടേണ്ടി വരുന്ന നേരിട്ടിട്ടുള്ള ട്രോമ ഒക്കെ ആവാം. എന്തുമാവട്ടെ കുട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്