വെബ് ഡെസ്ക്
വാലന്റൈൻസ് ദിനം പ്രണയിതാക്കൾക്ക് അവരുടെ അനശ്വര പ്രണയത്തെ ഒന്നുകൂടി ദൃഢമാക്കാനുള്ള ദിനം കൂടിയാണ്. പ്രണയിനികളുടെ സവിശേഷ ദിനങ്ങളിലൊന്ന്. ആ ദിനം ആഘോഷിക്കാൻ ദൂരെ യാത്രകൾ മുതൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ വരെ കൈമാറാറുണ്ട്. ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ?
എല്ലാ തവണയും പുറത്തുപോയി വാലന്റൈൻസ് ദിനം ആഘോഷിക്കുന്നവരാണോ? അതിൽനിന്നൊക്കെ മാറി ആഘോഷം വീട്ടിൽ തന്നെ ആയാലോ? നിങ്ങളും നിങ്ങളുടെ പങ്കാളിയും മാത്രമായി ഒരു ദിനം
സാധാരണയായി ഒരു ബീച്ചിലോ റെസ്റ്റോറന്റിലോ പോയി ആഘോഷിക്കുന്നതിന് പകരം രണ്ടുപേരും ഒരുസ്ഥലത്തുണ്ടെങ്കിൽ പ്രണയത്തിന്റെ ആ ദിനം, തിരക്കുകളിൽനിന്നെല്ലാം ഒഴിഞ്ഞ് വീട്ടിൽ ആഘോഷിക്കാവുന്നതാണ്
അങ്ങനെ ചെയ്യുന്നതിൽ പോരായ്മ ഉണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ അതുവേണ്ട. നിങ്ങളുടെ ഒരുദിവസത്തെ മുഴുവൻ സമയം പങ്കാളിയോടൊപ്പം ചിലവഴിക്കുക വഴി ബന്ധത്തിന്റെ ദൃഢത വർധിക്കാൻ അത് സഹായിക്കും
അതിനായി വീടൊക്കെ വൃത്തിയാക്കി, നല്ല ഭംഗിയിൽ ചെറിയ ചില അലങ്കാര പണികൾ ഒക്കെ നടത്താം. ഇത് രണ്ടുപേർക്കും ഒരുമിച്ച് ചെയ്യാവുന്നതുമാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങാം, കാൻഡിൽ ലൈറ്റ് ഡിന്നർ വരെ വേണമെങ്കിൽ ഒരുക്കാം
ഇതിനെല്ലാം പുറമെ പങ്കാളികൾക്ക് പരസ്പരം സമ്മാനങ്ങൾ നൽകി അവരെ ഞെട്ടിക്കാവുന്നതുമാണ്. നിങ്ങൾ മാത്രമുള്ള സ്ഥലമാകുമ്പോൾ കൂടുതൽ ഉള്ളുതുറക്കാനും സാധിക്കും
കൂടുതൽ പോസിറ്റീവായൊരു ബന്ധം ഇരുവർക്കുമിടയിൽ ഉണ്ടാക്കിയെടുക്കാൻ ഇങ്ങനെയൊരു ദിനം നിങ്ങളെ സഹായിക്കും
ഒരുമിച്ച് ഭക്ഷണം പാകം ചെയ്തും വേണമെങ്കിൽ ഒരു സിനിമ കണ്ടുമൊക്കെ ദിനത്തെ കൂടുതൽ മധുരമുള്ള ഓർമയാക്കാം. സ്വകാര്യമായ നിമിഷങ്ങൾക്ക് വേണ്ടിയും സമയം ലഭിക്കുമെങ്കിൽ വാലന്റൈൻസ് ദിനം ഭംഗിയുള്ളതാക്കി മാറ്റാം