വെബ് ഡെസ്ക്
ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. പ്രഭാതഭക്ഷണമായി കഴിക്കാൻ സാധിക്കുന്ന പച്ചക്കറികളും പഴങ്ങളും പരിശോധിക്കാം
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സിയും ഫ്ലേവനോയിഡുകളുമാൽ സമ്പന്നമാണ് സിട്രസ് പഴങ്ങൾ. ഇവ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
തണ്ണിമത്തൻ
ധാരാളം വെള്ളം അടങ്ങിയതിനാൽ തണ്ണിമത്തൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ്. ചർമാരോഗ്യത്തിനും തണ്ണിമത്തൻ നല്ലതാണ്
തക്കാളി
വിറ്റാമിൻ സി, ഇ, ലൈസോപിൻ എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന തക്കാളി ഒരു ആൻ്റിഓക്സിഡൻ്റ് കൂടിയാണ്
അവക്കാഡോ
മോണോ അണ്‍സാറ്റുറേറ്റഡ് ഫാറ്റ്, നാരുകൾ, പൊട്ടാസ്യം എന്നിവ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അവക്കാഡോ സഹായിക്കുന്നു
ബെറികൾ
ആൻ്റി ഓക്സിഡൻ്റ്, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ബെറികൾ. ദഹനപ്രക്രിയയെ സഹായിക്കുന്ന ബെറികൾ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു