പച്ചയ്ക്ക് കഴിക്കാം ഈ പച്ചക്കറികൾ

വെബ് ഡെസ്ക്

പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വേവിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന പോഷക സമ്പന്നമായ പച്ചക്കറികളും ഉണ്ട്

പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നതിന് മുന്‍പ് അവ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല, കഴിക്കുന്നതിന് മുന്‍പ് അവ ശരിയായ രീതിയില്‍ വൃത്തിയാക്കുകയും വേണം

കാരറ്റ്

കാരറ്റ് വളരെ ക്രഞ്ചിയും ഇളം മധുരമുള്ളതുമായ പച്ചക്കറിയാണ്. ഇത് സാലഡുകള്‍ ഉണ്ടാക്കാനോ അല്ലെങ്കില്‍ ലഘുഭക്ഷണമായി വെറുതെ കഴിക്കാനോ ഉപയോഗിക്കാം

കക്കിരിക്ക

കക്കിരിക്ക വളരെ മൃദുവായതും സ്വാദിഷ്ടവുമാണ്. ജലാംശം കൂടുതലുള്ള പച്ചക്കറിയാണിത്. സാലഡായോ വെറുതെ കഷ്ണങ്ങളാക്കിയോ കഴിക്കാം

കാപ്‌സിക്കം

മഞ്ഞ, പച്ച, ചുവപ്പ് ഏത് നിറത്തിലുള്ള കാപ്‌സിക്കവും വേവിക്കാതെ കഴിക്കാന്‍ സാധിക്കും. സാലഡുകള്‍ക്കും റാപ്പുകള്‍ക്കുമെല്ലാം കാപ്‌സിക്കം ക്രഞ്ചി സ്വഭാവം നല്‍കുന്നു

തക്കാളി

സാലഡുകളിലും സാന്‍വിച്ചുകളിലുമെല്ലാം തക്കാളി സ്ഥിരം സാന്നിധ്യമാണ്

സെലറി

സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന ഉപ്പുരസമുള്ള ഒരിനം ഇലയാണ് സെലറി. സാലഡിലും ജ്യൂസുകളിലുമെല്ലാം സുഗന്ധവും രുചിയും നല്‍കാൻ ഉപയോഗിക്കും

മുള്ളങ്കി

കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ട മുള്ളങ്കിക്ക് ചെറിയ കുരുമുളകിന്റെ സ്വാദുണ്ട്. അത് സാലഡുകള്‍ക്ക് നല്ല രുചി നല്‍കും. ഇത് ദഹന പ്രക്രിയ സുഗമമാക്കും

ബ്രോക്കോളി

ബ്രോക്കോളി വേവിക്കാതെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. അധികരുചിക്കായി ഹമ്മൂസിലോ സോസിലോ മുക്കി കഴിക്കാം

കോളിഫ്‌ളവര്‍

ബ്രോക്കോളിക്ക് സമാനമായി സാലഡുകളിലും മറ്റും ഉപയോഗിക്കാവുന്ന മറ്റൊരു പച്ചക്കറിയാണ് കോളിഫ്‌ളവർ. ഇത് വളരെ മൃദുവായതും ചെറിയ രീതിയില്‍ പരിപ്പിന്റെ സ്വാദുള്ളതുമാണ്

ചീര

പോഷക സമ്പന്നമാണ് ചീര. ഇത് സാലഡുകളിലും സ്മൂത്തികളിലും ധാരാളമായി ഉപയോഗിക്കാറുണ്ട്

സുക്കിനി

സുക്കിനി കനം കുറച്ച് അരിഞ്ഞ് സാലഡിനൊപ്പം ചേര്‍ക്കാം. സോസ് പോലുള്ള വ്യത്യസ്ത രുചികള്‍ക്കൊപ്പവും സുക്കിനി പരീക്ഷിക്കാം