വെബ് ഡെസ്ക്
ധാരാളം ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് വിറ്റാമിൻ ഇ
ചർമ സംരക്ഷണത്തിനും രോഗങ്ങൾ വരാതെ ചെറുക്കാനും വിറ്റാമിൻ ഇയുടെ സ്ഥാനം നിർണായകമാണ്
ചർമത്തിന്റെ യുവത്വം നിലനിർത്താൻ മാത്രമല്ല രക്തക്കുഴലുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ ഇ ഏറെ സഹായിക്കുന്നു
എന്നാൽ മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ വിറ്റാമിൻ ഇ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് നോക്കാം
മുടികൊഴിച്ചിൽ തടയുന്നു
വിറ്റാമിൻ ഇയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ തലയോട്ടിയിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു. ഇത് മുടികൊഴിച്ചിൽ തടയുന്നു
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ വിറ്റാമിൻ ഇ മികച്ചതാണ്. ആരോഗ്യമുള്ള മുടിയിഴകളുടെ വളർച്ചയ്ക്ക് ഇതേറെ സഹായിക്കുന്നു
തലയോട്ടിയിലെ എണ്ണ ഉത്പാദനം സന്തുലിതമാക്കുന്നു
വരണ്ടതും ഈർപ്പമില്ലാത്തതുമായ തലയോട്ടി മുടി കൊഴിച്ചിൽ വർധിപ്പിക്കുന്നു. എന്നാൽ വിറ്റാമിൻ ഇ ഇത് തടഞ്ഞ് മുടി വളർച്ച ത്വരിതപ്പെടുത്തുന്നു
മുടിക്ക് തിളക്കം നൽകുന്നു
കൃത്യമായ വിറ്റാമിൻ ഇ ഉപയോഗത്തിലൂടെ മുടിയുടെ വരൾച്ച, മുടി പിളർപ്പ് എന്നിവ തടഞ്ഞ് മുടി കൂടുതൽ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റുന്നു
അകാല നര തടയുന്നു
വിറ്റാമിൻ ഇയിലെ ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയിലെ കോശങ്ങളെ സംരക്ഷിച്ച് അകാല നര തടയുന്നു