വെബ് ഡെസ്ക്
ചില സമയങ്ങളില്‍ ഓരോ കാര്യങ്ങള്‍ക്കായി ശരീരത്തെ ഒന്നു പുഷ് ചെയ്തുകൊടുക്കേണ്ടി വരാറുണ്ട്. ഇങ്ങനെ വരുമ്പോള്‍ വിശ്രമമില്ലാത്ത ജീവിതത്തിന് ഒരു ബ്രേക്ക് എടുക്കാന്‍ ശ്രദ്ധിക്കുക
നിരന്തരമായ ക്ഷീണം ഉറക്കമില്ലായ്മയുടെ ലക്ഷണമാണ്. അതിനാല്‍ ആവശ്യത്തിന് വിശ്രമം എടുക്കുക
ഒരിക്കല്‍ എളുപ്പത്തില്‍ ചെയ്തിരുന്ന ജോലികള്‍ ചെയ്യാന്‍ പ്രയാസമനുഭവപ്പെടുന്നതും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നതും വിശ്രമം ആവശ്യപ്പെടുന്നതിന്‌റെ സൂചനയാണ്
ക്ഷീണത്തിന്‌റെയും സമ്മര്‍ദത്തിന്‌റെയും സൂചനയാണ് അടിക്കടി ഉണ്ടാകുന്ന തലവേദന. മങ്ങിയ വേദനയായോ തലയ്ക്കു ചുറ്റും സമ്മര്‍ദമായോ ടെന്‍ഷന്‍ തലവേദനയായാകാം അനുഭവപ്പെടുക
പ്രിയപ്പെട്ടവരോട് പൊട്ടിത്തെറിക്കുന്നതും അകാരണമായി ദേഷ്യപ്പെടുന്നതും പെട്ടെന്നുള്ള വികാരവിക്ഷോഭങ്ങളും ശരീരം ബ്രേക്ക് ആവശ്യപ്പെടുന്നതിന്‌റെ സൂചനയാകാം
സമ്മര്‍ദം ദഹനവ്യവസ്ഥയെയും ബാധിക്കാം. മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയവ അടിക്കടി അനുഭവപ്പെടുന്നത് വിശ്രമം വേണമെന്ന് ശരീരം ആവശ്യപ്പെടുന്നതാണ്
വിട്ടുമാറാത്ത സമ്മര്‍ദം പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കും. ഫലമായി അണുബാധ, പനി, ജലദോഷം തുടങ്ങിയവ പെട്ടെന്നു പിടിപെടാം
രാത്രിയില്‍ ഇടയ്ക്കിടെ ഉണരുകയാണോ അല്ലെങ്കില്‍ രാത്രി ഉറക്കത്തിനായി ഏറെ കഷ്ടപ്പെടേണ്ടി വരുന്നുണ്ടോ ഉറക്കില്ലായ്മ നേരിടാന്‍ ശരീരം കഠിനമായി പ്രയത്‌നിക്കുന്നു എന്നതിന്‌റെ സൂചനയാകാമിത്