അന്തരീക്ഷ മലിനീകരണത്തിൽനിന്ന് മുടിയെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

വായു മലിനീകരണത്തിൽനിന്ന് ശരീരത്തെ സംരക്ഷിക്കുകയെന്നത് മിക്കവരെയും ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് പല വഴികളും നമ്മൾ തേടാറുണ്ട്

മലിനീകരണം മുടിയുടെ അടിത്തട്ടിനെ നശിപ്പിക്കുകയും തലയോട്ടിയുടെയും മുടിയുടെയും പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ വായുവിലെ വിഷ സംയുക്തങ്ങളിൽനിന്ന് മുടി സംരക്ഷിക്കേണ്ടത് പ്രധാനമാണ്

അന്തരീക്ഷ മലിനീകരണത്തിൽനിന്ന് മുടിയെ സംരക്ഷിക്കാനുള്ള ചില മികച്ച വഴികൾ ഇതാ

അന്തരീക്ഷ മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിൽ മുടി അധികം പുറത്തിടാതെ സ്കാർഫോ തൊപ്പിയോ ഉപയോഗിച്ച് മുടി മൂടുക

ദിവസവും മുടി കഴുകുക

മലിനീകരണം മൂലമുണ്ടാകുന്ന ചൊറിച്ചിൽ, താരൻ എന്നിവയിൽനിന്ന് തലയോട്ടി സംരക്ഷിക്കാൻ മുടി ദിവസവും കഴുകുക. വീര്യം കുറഞ്ഞ സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കാം

സ്റ്റൈലിങ് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക

മുടിയിൽ അധികം ചൂടേൽപ്പിക്കുന്ന സ്റ്റൈലിങ് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഇത് മുടിക്ക് കേട് പാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്

മുടിയിൽ എണ്ണ പുരട്ടി കണ്ടിഷൻ ചെയ്യുക

മുടിയിൽ പതിവായി എണ്ണ പുരട്ടി ആഴത്തിൽ കണ്ടിഷനിങ് ചെയ്യുക. ഇത് മുടിയുടെ നഷ്ടപ്പെട്ട ഈർപ്പം നിലനിർത്തി ആരോഗ്യമുള്ള മുടി നൽകുന്നു

ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക

മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി തിരഞ്ഞെടുക്കുന്ന ഉൽപ്പന്നങ്ങൾ ഗുണ നിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുക. നിങ്ങളുടെ തലമുടിയിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യാത്ത ഷാംപൂകളും കണ്ടിഷണറും ഉപയോഗിക്കുക