വെബ് ഡെസ്ക്
പലവിധ പ്രശ്നങ്ങൾ മൂലം മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർ ഒരുപാടുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഗുരുതര അവസ്ഥയാണിത്
ചില എളുപ്പവഴികളിലൂടെ മാനസിക സമ്മർദ്ദത്തിൽനിന്ന് ഒരു പരിധി വരെ രക്ഷനേടാൻ സാധിക്കും
മെഡിറ്റേഷൻ
മെഡിറ്റേഷൻ പതിവാക്കുന്നതിലൂടെ സമ്മർദം നിയന്ത്രിക്കാൻ കഴിയും
വ്യായാമം
യോഗ, നടത്തം, സൈക്ലിങ് പോലെയുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നതിലൂടെ എൻഡോർഫിൻസ് ശരീരത്തിൽ ഉണ്ടാകും. ഇത് സമ്മർദം കുറയാൻ സഹായിക്കും
ഭക്ഷണക്രമം
ഫലങ്ങൾ, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്നൊരു സമീകൃത ആഹാരം ക്രമീകരിക്കുന്നതിലൂടെ ശരീരവും മനസും ആരോഗ്യത്തോടെ സൂക്ഷിക്കാം
ഉറക്കം
ദിനേന ഉണ്ടാകുന്ന സമ്മര്‍ദങ്ങളിൽനിന്ന് മുക്തി നേടാൻ 7-8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഗുണനിലവാരമുള്ള ഉറക്കം മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ നല്ലതാണ്
സമയക്രമം
ജീവിതത്തിൽ സമയനിഷ്ഠ പാലിക്കുക. പ്രായോഗികമായ ലക്ഷ്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി, പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക
സാമൂഹ്യ പിന്തുണ
സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽനിന്ന് സഹായങ്ങൾ തേടുക. അവരുമായി സംസാരിക്കുക, അതുവഴി കുറച്ചെങ്കിലും സമ്മർദം കുറയ്ക്കാന്‍ കഴിയും
സംഗീതാസ്വാദനം പോലെയുള്ള ശീലങ്ങളും സമ്മർദമകറ്റാൻ സഹായിച്ചേക്കാം