ഭാരോദ്വഹനം ചര്‍മത്തിന് യുവത്വം നല്‍കുമോ ? ഗുണങ്ങളേറെ

വെബ് ഡെസ്ക്

ചര്‍മം സുന്ദരമാകുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും ഭാരോദ്വഹനം സഹായിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?

എയ്‌റോബിക് എക്‌സര്‍സൈസുകളും ഭാരോദ്വഹനവും ചര്‍മത്തിലെ കോശങ്ങളെ ആരോഗ്യമുള്ളതാക്കും

ചര്‍മത്തിന്‌റെ ഇലാസ്തികത വര്‍ധിപ്പിക്കുന്നതിനും കോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്താനും ചർമം മൃദുലമാക്കാനും വ്യായാമത്തിന് സാധിക്കും

ചർമം തൂങ്ങുന്നതും അയയുന്നതും വ്യായാമത്തിലൂടെ കുറയ്ക്കാൻ സാധിക്കും. ഇത് ചർമത്തിന്റെ ആകൃതി നിലനിർത്തും

വ്യായാമത്തിലൂടെ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ കഴിയും. ഇത് ചർമത്തെ കൂടുതല്‍ ദൃഢമുള്ളതാക്കും

വ്യായാമം ചെയ്യുമ്പോൾ രക്തയോട്ടം വർധിക്കുന്നതിലൂടെ, ചർമത്തിലേക്ക് ഓക്സിജന്റെയും പോഷകങ്ങളുടെയും വിതരണം മെച്ചപ്പെടുത്തും

ഓക്സിജന്റെയും പോഷകങ്ങളുടെയും വിതരണം, ഫ്രീ റാഡിക്കലുകൾ കാര്യക്ഷമമായി നീക്കം ചെയ്യുന്നതിനും അകാല വാർധക്യം തടയുന്നതിനും സഹായിക്കും

Antonio_Diaz

ഏത് തരത്തിലുള്ള വ്യായാമവും ചർമത്തിന് ഗുണം ചെയ്യും. ഭാരോദ്വഹനം കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.