വെബ് ഡെസ്ക്
വിവാഹം വളരെ ആഘോഷത്തോടെയും സന്തോഷത്തോടെയുമാണ് നമ്മൾ നടത്താറുള്ളത്. ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങളിലൊന്ന് അതാവണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം
എന്നാൽ വിവാഹത്തിൽ ചില രാജ്യങ്ങളിൽ ചില വിചിത്രമായ ആചാരങ്ങൾ നിലനിൽക്കാറുണ്ട്. പ്രധാനമായും ചില പ്രത്യേക സമൂഹങ്ങളിലാണ് ഇത്തരം ആചാരങ്ങൾ കണ്ടുവരിക
ഇന്തോനേഷ്യയയിലെ ഒരു ഗോത്രവിഭാഗത്തിൽ വിവാഹത്തിന് ശേഷം മൂന്ന് ദിവസത്തേക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാൻ പാടില്ല. വിശ്വസിക്കാൻ സാധിക്കുന്നില്ലേ അല്ലേ? എന്നാൽ ഇത് സത്യമാണ്
മെക്സിക്കോയിൽ വധൂവരന്മാർ വിവാഹത്തിനുശേഷം മൂന്ന് സിപ്പ് മദ്യം കഴിക്കും. അവരുടെ ഐക്യത്തെ എക്കാലത്തും നിലനിർത്തുകയെന്നതാണ് ഇതിനുപിന്നിലെ സങ്കൽപ്പം
ബ്രസീലിൽ തങ്ങൾ വിവാഹിതരായെന്ന് സൂചിപ്പിക്കാൻ വധുവും വരനും ചൂലിന് മുകളിലൂടെ ചാടണം
കോങ്കോയിലാവട്ടെ വിവാഹച്ചടങ്ങുകളിൽ വരനോ വധുവോ ചിരിക്കാൻ പാടില്ല
ദക്ഷിണ കൊറിയയിലെ ചില വിഭാഗങ്ങൾക്കിടയിൽ വധു വരന്റെ കാൽവെള്ളയിൽ വടി കൊണ്ടോ ഉണക്കമീൻ കൊണ്ടോ തല്ലണം
ഗ്രീസിൽ ബന്ധുക്കൾ ചില്ല് പ്ലേറ്റുകൾ പൊട്ടിക്കുകയും വധു വരന്മാർ അത് വൃത്തിയാക്കുകയും വേണം. ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾ തടയുമെന്നാണ് ഇതിന്റെ പിന്നിലെ വിശ്വാസം
സ്കോട്ട്‌ലൻഡിലെ ചില സമൂഹങ്ങളിൽ വിവാഹത്തിന് മുൻപായി വരന്റെയും വധുവിന്റെയും ശരീരത്തിൽ ചീഞ്ഞ മുട്ട, നായക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ, മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ തേച്ച് പിടിപ്പിക്കാറുണ്ട്