ടൂത്ത് ബ്രഷിനും എക്സ്പയറി ഡേറ്റുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വെബ് ഡെസ്ക്

ടൂത്ത് ബ്രഷുകള്‍ പഴകിയാല്‍ മാത്രം മാറ്റുന്നവരായിരിക്കും പലരും

എന്നാല്‍ ടൂത്ത് ബ്രഷിനും ഒരു സമയപരിധിയുണ്ട്

ഓരോ മൂന്ന് മാസം കൂടുന്തോറും ടൂത്ത് ബ്രഷ് മാറ്റണം

എന്നാല്‍ വേഗത്തിലും ആക്രമണ രീതിയിലും പല്ല് തേക്കുന്നവര്‍ക്ക് വളരെ വേഗത്തില്‍ തന്നെ ടൂത്ത് ബ്രഷ് മാറ്റേണ്ടി വരും

ടൂത്ത് ബ്രഷ് ഇടയ്ക്കിടെ മാറ്റിയില്ലെങ്കില്‍ പല്ല് വൃത്തിയാകില്ല

വായയില്‍ അണുക്കളുണ്ടാകാന്‍ കാരണമാകുന്നു

ടൂത്ത് ബ്രഷ് മാറ്റുന്നത് മാത്രമല്ല, പല്ല് തേക്കുന്നതിന് മുമ്പ് ഫ്‌ളോസിങ് ചെയ്യുന്നതും പല്ലിന് നല്ലതാണ്

മൂന്ന് മാസം കൂടുന്തോറും ക്ലിനിക്കില്‍ പോയി പല്ല് വൃത്തിയാക്കുന്നതും നല്ലതാണ്