എന്താണ് റോ ഫുഡ് ഡയറ്റ്? പച്ചക്കറികൾ ഇലകളും പച്ചയായി കഴിക്കാമോ?

വെബ് ഡെസ്ക്

പാചകം ചെയ്യാത്തതോ സംസ്‌കരിക്കാത്തതോ രാസവസ്തുക്കളോ മറ്റ് പഥാർത്ഥങ്ങളോ അടങ്ങാത്തതായ ഭക്ഷണത്തെയാണ് റോ ഫുഡ് എന്ന് പറയുന്നത്

പച്ചക്കറികൾ, പഴങ്ങൾ, മുളപ്പിച്ച ബീൻസ്, മുളപ്പിച്ച ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവയെല്ലാം റോ ഫുഡ്ഡാണ്. ഇത്തരം ഭക്ഷണങ്ങളുടെ ഉണക്കിയോ പുളിപ്പിച്ചോ ജ്യൂസായോ കുതിർത്തോ കഴിക്കാം

എന്നാൽ ഇവയുടെ ഗുണങ്ങളോ സത്തോ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഭക്ഷണത്തിൽനിന്ന് അതിൻ്റെ പോഷകങ്ങൾ തെല്ലും പുറത്തുപോകാതെ നോക്കണം. എങ്കിൽ മാത്രമെ ഇവ റോ ഫുഡ്ഡാകൂ

എണ്ണകൾ, പരിപ്പ് വെണ്ണകൾ (പീനട്ട് ബട്ടർ, കൊക്കോ ബട്ടർ), പരിപ്പ് പാലുകൾ (ബദാം മിൽക്ക്), തണുത്ത പാനീയങ്ങൾ, ഉണക്കിയ പഴങ്ങൾ (ഉണക്ക മുന്തിരി, ഈന്തപ്പഴം തുടങ്ങിയവ) എന്നിവയെല്ലാം റോ ഫുഡ്ഡാണ്

റോ ഫുഡ് അധവാ അസംസ്കൃത ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതാണോ?

ആരോഗ്യ വിദഗ്ധരും ഗവേഷകരും വളരെക്കാലമായി റോ ഫുഡ് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എടുത്തുകാണിക്കുന്നുണ്ട് 

നിങ്ങളുടെ ഭക്ഷണത്തിൽ ചെറിയ അളവിൽ പോലും റോ ഫുഡ് ഉൾപ്പെടുത്തുന്നത് പോലും ആരോഗ്യത്തിന് നല്ലതാണ്, എന്തെന്നാൽ പാചകം ചെയ്ത് കഴിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങളും പോഷകങ്ങളും നശിച്ച് പോകുന്നു

എന്നാൽ പാചകം ചെയ്യാതെ അവ കഴിക്കുന്നത് ഭക്ഷണത്തിലടത്തിൽ അടങ്ങിയിരിക്കുന്ന പോഷകളെല്ലാം നഷ്ടപ്പെടാതെ ലഭിക്കുന്നതിന് സഹായിക്കുന്നു

പച്ചയോടെ ആഹാരം കഴിക്കുമ്പോൾ അവ പുതിയതാണെന്നും രോഗാണു വിമുക്തമാണെന്നും കേടുള്ളതല്ലെന്നും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്