ജോ ലിന്‍ഡ്‌നറിന്റെ മരണത്തിനു കാരണമെന്ത്? എന്താണ്‌ റിപ്ലിങ് മസില്‍ ഡിസീസ്

വെബ് ഡെസ്ക്

ബോഡി ബില്‍ഡിങ് രംഗത്ത് വളരെ ശ്രദ്ധ നേടിയ വ്യക്തിയാണ് ജോ ലിന്‍ഡ്‌നര്‍. മുപ്പതാം വയസില്‍ അദ്ദേഹം അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

മസിലുകളെ ബാധിക്കുന്ന അപൂര്‍വ രോഗമായ റിപ്ലിങ് മസില്‍ ഡിസീസാണ് മരണകാരണം

ജൂണില്‍ ഒരു അഭിമുഖത്തില്‍ തനിക്ക് റിപ്ലിങ് മസില്‍ ഡിസീസ് എന്ന അസുഖമാണെന്ന് ജോ ലിന്‍ഡ്നര്‍ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഭാഗമായ ജെനിറ്റിക് ആന്‍ഡ് റെയര്‍ ഡിസീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പേശികളെ ബാധിക്കുന്ന ഒരു അപൂര്‍വ അവസ്ഥയാണ് റിപ്ലിങ് മസില്‍ ഡിസീസ്

Cav3 gene ല്‍ വരുന്ന മാറ്റമാണ് റിപ്ലിങ് മസില്‍ ഡിസീസിന് കാരണമാവുന്നത്. ഈ അവസ്ഥയെ cavellinoathies എന്നും അറിയപ്പെടുന്നു.

യുവാക്കളിലാണ് അസുഖം സാധാരണയായി കണ്ടുവരുന്നത്. പ്രാരംഭഘട്ടത്തില്‍ തന്നെ അസുഖം തീവ്രമാവുന്നു.

ക്ഷീണം , മലബന്ധം, പേശികള്‍ വലിഞ്ഞുമുറുകുന്ന അവസ്ഥ എന്നിവയാണ് അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

പ്രത്യേകിച്ച ചികിത്സയില്ലാത്ത അസുഖത്തിന് വ്യായാമം, ഫിസിയോതെറാപ്പി എന്നിവയിലൂടെയാണ് ചികിത്സ നല്‍കുന്നത്.