വെബ് ഡെസ്ക്
ലിഫ്റ്റ് അല്ലെങ്കില്‍ എലിവേറ്റര്‍ ഇന്നത്തെ നിത്യ ജീവിതത്തില്‍ ഏറെ പ്രധാനമാണ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തകരാറിലായ ലിഫ്റ്റില്‍ രണ്ട് ദിവസമാണ് ഒരാള്‍ കുടുങ്ങിയത്. ഇത്തരത്തില്‍ ലിഫ്റ്റിനുള്ളില്‍ ഒരാള്‍ കുടുങ്ങിയാല്‍ എന്താണ് ചെയ്യേണ്ടത്?
പരിഭ്രാന്തി ഒഴിവാക്കാം, ശാന്തരാകാം
ശാന്തത പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരിഭ്രാന്തരാകാതിരിക്കുക. മനസ്സാന്നിധ്യം വീണ്ടെടുത്ത് പ്രവര്‍ത്തിക്കുക
ലിഫ്റ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കരുത്
ലിഫ്റ്റില്‍ അകപ്പെട്ടാലും ബലം പ്രയോഗിച്ച് വാതില്‍ തുറക്കാന്‍ ശ്രമിക്കരുത്. ലിഫ്റ്റ് അപ്രതീക്ഷിതമായി നീങ്ങിയാല്‍ ഇത് അപകട സാധ്യത വര്‍ധിപ്പിക്കും
അലാറം ബട്ടണ്‍ അമര്‍ത്തുക
അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന അലാറം ബട്ടണ്‍ ഉപയോഗിക്കാം. ലിഫ്റ്റിന്റെ വാതില്‍ അടയ്ക്കാനും തുറക്കാനുമുള്ള ബട്ടനുകള്‍ തുടര്‍ച്ചയായി അമര്‍ത്തിക്കൊണ്ടിരിക്കാം
ചില ലിഫ്റ്റുകളില്‍ ടൂ-വേ സ്പീക്കര്‍ സിസ്റ്റമോ ടെലിഫോണോ ഉണ്ടാകും. അത് നിങ്ങളും കെട്ടിടമോ രക്ഷാപ്രവര്‍ത്തകരോ തമ്മിലുള്ള ആശയവിനിമയം അനുവദിക്കും
ലിഫ്റ്റിന്റെ തറയില്‍ ഇരിക്കാം. സമ്മര്‍ദം കുറയ്ക്കാനും ഊര്‍ജം നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. പെട്ടെന്നുള്ള ചലനങ്ങളുണ്ടായാല്‍ സുരക്ഷിതമായ സ്ഥാനം കൂടിയാണിത്