വെബ് ഡെസ്ക്
പല തരത്തിലുള്ള സ്വപ്‌നങ്ങൾ കാണുന്നവരാണ് നമ്മളെല്ലാവരും. ജീവിതത്തിൽ പലപ്പോഴായി കണ്ട ആളുകളെ നമ്മൾ സ്വപ്നങ്ങളിൽ കാണാറുണ്ട്. കാണുകയോ അനുഭവിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത സന്ദർഭങ്ങളും സ്വപ്നങ്ങളിൽ കടന്നുവരാറുണ്ട്
സ്വപ്നങ്ങളെ നമ്മുടെ വികാരങ്ങളും ചിന്തകളും നമ്മുടെ ഉപബോധമനസിലെ അവസ്ഥകളും സ്വാധീനിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്
സ്വപ്ന വ്യാഖ്യാനം വ്യക്തികളിൽ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചില സ്വപ്നങ്ങൾക്ക് പൊതുവായ അർത്ഥങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു
വീഴുന്നതായി സ്വപ്നം കാണുകയാണെങ്കിൽ ഭയം ഉണ്ടെന്നാണ് അർത്ഥം. എന്തിന്റെയെങ്കിലും നിയന്ത്രണം നഷ്ടപ്പെടുമോ എന്ന ഭയം, പരാജയഭയം, മരണഭയം എന്നിവയാണ് പ്രധാനമായും ഇതിൽപ്പെടുന്നത്
ആരെങ്കിലും നിങ്ങളെ വേട്ടയാടുന്നതായാണ് സ്വപ്നം കാണുന്നതെങ്കിൽ ഏതെങ്കിലും വ്യക്തിയെയോ മറ്റെന്തിനെയെങ്കിലുമോ നിങ്ങൾ ഭയക്കുന്നു എന്നാണതിന്റെ അർത്ഥം. ഇതും പരാജയഭീതിയോ, തിരസ്കരിക്കപ്പെടുന്നതിനോടുള്ള ഭയമോ ആകാം. ഏറ്റവും പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭയം തോന്നുമ്പോഴും ഇത്തരത്തിലുള്ള സ്വപ്‌നങ്ങൾ കാണാം
പൊതുസ്ഥലത്ത് നഗ്‌നരായി നിൽക്കുന്നത് സ്വപ്നം കാണുകയാണെങ്കിൽ അത് പ്രധാനമായും മൂന്ന് വികാരങ്ങളെയാണ് കാണിക്കുന്നത്. ദുർബലത, അരക്ഷിതാവസ്ഥ,ലജ്ജ തുടങ്ങിയവയാണവ
പല്ല് നഷ്ടപ്പെടുന്നതായി സ്വപ്നം കാണുകയാണെങ്കിൽ അത് വിവിധ തരം ഭയങ്ങളെ സൂചിപ്പിക്കുന്നു. പ്രായം കൂടുന്നതിനേയോ സൗന്ദര്യം നഷ്ടപ്പെടൽ, അധികാരമോ സ്ഥാനമോ നഷ്ടപ്പെടൽ എന്നിവയേയോ ഭയക്കുന്നുണ്ടെങ്കിൽ ഇത്തരത്തിലൊരു സ്വപ്നം കാണാൻ സാധ്യതയുണ്ട്
പറക്കുന്നത് സ്വപ്നം കാണുന്നത് സ്വാതന്ത്ര്യം, ശക്തി, നിയന്ത്രണങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്നോ പ്രശ്ങ്ങളിൽ നിന്നോ വേർപ്പെടാനുള്ള ആഗ്രഹത്തെയും ഇത് സൂചിപ്പിക്കുന്നു
എവിടെയെങ്കിലും താമസിച്ച് ചെല്ലുന്നതാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ അത് തോല്‍വിയോടുള്ള ഭയം മൂലമാകാം. വേണ്ട രീതിയിൽ പ്രവർത്തിക്കാനാകുന്നില്ലെന്ന വിട്ടുമറാത്ത ചിന്തയും ഇതിന് കാരണമാകാം