സ്റ്റുഡന്റ് വിസയില്‍ എവിടെയൊക്കെ പഠിക്കാം? ശ്രദ്ധിക്കൂ ഈ കാര്യങ്ങള്‍

വെബ് ഡെസ്ക്

ഉപരി പഠനത്തിന് വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് ഇന്ന് സര്‍വ സാധാരണമാണ്

സ്റ്റുഡന്റ് വിസയിലെത്തുന്ന പല വിദ്യാര്‍ഥികളും ജോലിക്കൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോകാറുമുണ്ട്

ഒരു വിദ്യാര്‍ഥിക്ക് പഠനത്തോടൊപ്പം എത്രസമയം ജോലി ചെയ്യാം, ഏതൊക്കെ രാജ്യങ്ങളാണ് അതിന് അനുവദിക്കുന്നത്?

ജർമനി

ജര്‍മനിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം. 120 മുഴുവന്‍ സമയമായും 240 ദിവസം പാര്‍ട്ട് ടൈം ആയും ജോലി ചെയ്യാം.

അയര്‍ലൻഡ്

അയര്‍ലൻഡില്‍ വിദേശ വിദ്യാർഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറും അവധികാലത്ത് മുഴുവന്‍ സമയവും ജോലി ചെയ്യാം

ഓസ്ട്രേലിയ

ഓസ്ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം

കാനഡ

കാനഡയില്‍ വിദേശത്ത് നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്ററില്‍ 20 മണിക്കൂറും അവധിക്കാലത്ത് മുഴുവന്‍ സമയവും തൊഴിലെടുക്കാം

യു കെ

പഠന സമയത്ത് യു കെയില്‍ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യണമെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് വേണം. കൂടാതെ, ടയര്‍ 4 സ്റ്റുഡന്റ് വിസ കൈവശം വയ്ക്കുകയും വേണം. ഇക്കാര്യങ്ങള്‍ പാലിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 ദിവസവും അവധി ദിനങ്ങളില്‍ മുഴുവന്‍ സമയവും ജോലിയെടുക്കാം