ജോലി തേടുകയാണോ നിങ്ങള്‍? ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ അറിയാം

വെബ് ഡെസ്ക്

ഒരു ജോലി നേടുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. പ്രത്യേകിച്ചും എന്തുകൊണ്ട് ജോലി ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തില്‍

നിങ്ങളുടെ സിവിയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ അതൊരു നെഗറ്റീവായി മാറാൻ സാധ്യതയുണ്ട്

സിവി പോലെതന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് കവർ ലെറ്റർ. നിങ്ങള്‍ എന്ത് ജോലിയാണ് ഉദ്ദേശിക്കുന്നതെന്ന് കവർ ലെറ്ററില്‍ വ്യക്തമാക്കുക

അഭിമുഖത്തിന് ശേഷവും കമ്പനിയുമായി ബന്ധപ്പെടുക. അഭിമുഖത്തിന്റെ നിലവിലെ സാഹചര്യം അന്വേഷിക്കുന്നത് ഉചിതമായിരിക്കും

അഭിമുഖങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെക്കുക. ആശയവിനിമയം മികച്ചതാക്കുന്നത് മുൻതൂക്കം നല്‍കും

നിങ്ങളുടെ കഴിവുകളെല്ലാം വ്യക്തമാക്കുന്നതായിരിക്കണം അഭിമുഖത്തിലെ സംസാരം. സിവിയിലും അത് പ്രതിഫലിപ്പിക്കാൻ ശ്രമിക്കുക

നിങ്ങളുടെ യോഗ്യത കൂടിയാലും കുറഞ്ഞാലും ചിലപ്പോള്‍ അപേക്ഷകള്‍ തള്ളിപ്പോയേക്കാം

പഴയ മാതൃകയില്‍ സിവി തയാറാക്കുന്നത് ഒഴിവാക്കുക. പുതിയ ട്രെൻഡുകള്‍ പിന്തുടരുകയും ഉപയോഗിക്കുകയും ചെയ്യുക

എന്തുതരം ജോലിയാണോ തേടുന്നത് അതുമായി ബന്ധപ്പെട്ട പരസ്യങ്ങളും മറ്റും കൃത്യമായി പിന്തുടരുകയും കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുക