വെബ് ഡെസ്ക്
പെപ്പർ സ്പ്രേ: ചെറുതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ടൂളാണ് പെപ്പർ സ്പ്രേ. ഇത് അക്രമിക്കുന്നയാളുടെ കണ്ണിലടിച്ചാൽ താത്കാലികമായി ആക്രമണങ്ങളെ ചെറുക്കാൻ നമുക്കാകും.
സുരക്ഷാ വിസിൽ : കീചെയിനിലോ പോക്കറ്റിലോ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഒന്നാണ് സുരക്ഷാ വിസിൽ. ഒറ്റപ്പെടുകയോ ഭയപ്പെടുകയോ ചെയ്യുകയാണെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ നമ്മളിലേക്ക് തിരിക്കാൻ ഇതുകൊണ്ട് കഴിയും.
ഫ്ളാഷ്‌ലൈറ്റ് : ആക്രമിക്കാൻ വരുന്നവരെ വഴിതെറ്റിക്കാനും ഇരുട്ടുള്ള പ്രദേശങ്ങളിൽ കുടുങ്ങിപോകാതിരിക്കാനും ഫ്ളാഷ്‌ലൈറ്റ് നമ്മെ സഹായിക്കുന്നു.
സെൽഫ് ഡിഫൻസ് കീ ചെയിൻ : അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന കൂർത്ത അരികുകളുള്ള കീ ചെയിനുകൾ കയ്യിൽ കരുതുക.
ടേസർ : അക്രമകാരിക്ക് വൈദ്യുഘാതം നൽകാൻ സാധിക്കുന്ന ഒരു ഉപകരണമാണ് ടേസർ. സ്വയം പ്രതിരോധത്തിനുള്ള ശക്തമായ മാർഗമാണ് ഈ ഉപകരണം.
പോർട്ടൽ ഡോർ ലോക്ക് : യാത്ര ചെയ്യുമ്പോഴോ അപരിചിതമായ സ്ഥലങ്ങളിൽ എത്തുമ്പോഴോ വാതിലുകൾക്ക് അധിക സുരക്ഷാ നല്കാൻ ഈ ഡോർ ലോക്ക് കയ്യിൽ കരുതാം.
ഹെയർ ക്ലിപ്പ് : ദൈനംദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഈ വസ്തു സ്വയം പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ്. ഇതിന്റെ മൂർച്ചയുള്ള അഗ്രം കൊണ്ട് നമുക്ക് എതിരെയുള്ള ആളെ ആക്രമിക്കാം.
പോക്കറ്റ് കത്തി : ഒരു ചെറിയ, മടക്കാവുന്ന കത്തി പോക്കറ്റിലോ പേഴ്‌സിലോ എളുപ്പത്തിൽ കൊണ്ട് നടക്കാം.
പേന : മൂർച്ചയുള്ള പോയിന്റുള്ള പേനകൾ സ്വയം പ്രതിരോധത്തിനുള്ള ഉപകരണമായി കയ്യിൽ കരുതാം.