വർക്ക് ഫ്രം ഹോമിലാണോ നിങ്ങൾ; പാലിക്കാം ഇക്കാര്യങ്ങൾ

വെബ് ഡെസ്ക്

ജോലി സ്ഥലം ലോകത്തെവിടെയാണെങ്കിലും വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യാനുള്ള സംവിധാനമാണ് വർക്ക് ഫ്രം ഹോം

കോവിഡിന് ശേഷമാണ് ആഗോള തലത്തിൽ വ്യാപകമായി വർക്ക് ഫ്രം ഹോം സംവിധാനം പ്രയോഗിച്ചത്

ഇപ്പോഴും പല കമ്പനികളും വർക്ക് ഫ്രം ഹോം തന്നെയാണ് തിരഞ്ഞെടുക്കുന്നത്

നിങ്ങൾ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ജോലി ചെയ്യുന്ന സ്ഥലം നന്നായി ഒരുക്കുക

വീട്ടിൽ നല്ല ജോലി സ്ഥലം ഒരുക്കുക. നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് മേശയും കസേരയും ഒരുക്കി നല്ല അന്തരീക്ഷം സൃഷ്ടിക്കുക

ജോലി സമയം ക്രമീകരിക്കുക

വീട്ടിൽ ആണെന്ന് കരുതി അലസമായി ജോലി ചെയ്യാതെ കൃത്യമായ സമയം ക്രമീകരിക്കാൻ ശ്രമിക്കുക. അതേസമയത്ത് തന്നെ ജോലി ആരംഭിക്കാനും അവസാനിപ്പിക്കാനും ശ്രമിക്കണം

ഇടവേളകൾ എടുക്കുക

ഒരുപാട് നേരെ ജോലി ചെയ്യാതെ ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാൻ സമയം കണ്ടെത്തണം. കസേരയിൽ നിന്ന് എഴുന്നേറ്റ് കുറച്ച് നേരം നടക്കുന്നത് നന്നായിരിക്കും

ഷെഡ്യൂൾ ഉണ്ടാക്കുക

ഒരു ഷെഡ്യൂളുണ്ടാക്കുന്നത് ജോലി കൃത്യമായി ചെയ്യാൻ സഹായിക്കും. അങ്ങനെയാകുമ്പോൾ മടുപ്പില്ലാതെ ജോലി ചെയ്ത് തീർക്കാനും നമുക്ക് സാധിക്കുന്നു

നന്നായി വസ്ത്രം ധരിക്കുക

വീട്ടിലാണെന്ന് കരുതി വീട്ടിൽ നിന്നും ധരിക്കുന്ന വസ്ത്രങ്ങൾക്ക് പകരം ഓഫീസിൽ പോകുന്നത് പോലെ ഒരുങ്ങാൻ ശ്രമിക്കുക. വീട്ടിലും പ്രൊഫഷണലായിരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു