ജോർജ് ബുഷിനെ എറിഞ്ഞ ഷൂസ് മുതൽ എയർ ജോർഡൻ വരെ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഷൂസുകളെ അറിയാം

വെബ് ഡെസ്ക്

മൂൺ സ്റ്റാർ ഷൂസ്

ഇറ്റാലിയൻ ഡിസൈനർ അന്റോണിയോ വിയട്രി നിർമിച്ച ഈ ഷൂസിന്റെ വില 164 കോടി രൂപയാണ്. സ്വർണം, 30 കാരറ്റ് വജ്രം, ഉൽക്കാശില എന്നിവ കൊണ്ടാണ് ഈ ഷൂസ് നിർമിച്ചിരിക്കുന്നത്. മിഡ് ഫാഷൻ വീക്കിന്റെ ഭാഗമായി ദുബായിലാണ് ഈ ഷൂസ് ആദ്യമായി അവതരിപ്പിച്ചത്

ജേട ദുബായ് & പാഷൻ ജൂവലേഴ്‌സ് പാഷൻ ഡയമണ്ട് ഷൂസ്

പാഷൻ ജൂവലേഴ്‌സുമായി സഹകരിച്ച് യുഎഇ ഡിസൈനർ ജേട ദുബായിയാണ് ഈ ഷൂ രൂപകൽപന ചെയ്തത്. 140 കോടി രൂപ വിലയുള്ള ഷൂസ് ഒൻപത് മാസമെടുത്താണ് തയ്യാറാക്കിയത്. ഗോൾഡ് കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഷൂസിൽ 15 കാരറ്റിന്റെ 238 ഗ്രേഡ് ഡി വജ്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്

ഡെബ്ബി വിങ്‌ഹാം ഹൈ ഹീൽസ്

യു കെ ഡിസൈനർ ഡെബ്ബി വിങ്‌ഹം, രൂപകൽപന ചെയ്ത ഷൂസിന്റെ വില 127 കോടി രൂപയാണ്. ഒരു പ്ലാറ്റിനം ബോഡിയിൽ ശുദ്ധമായ സ്വർണ ഫലകം, കട്ടിയുള്ള സ്വർണ സിപ്പറുകൾ, 24 കാരറ്റ് സ്വർണ ചായം പൂശിയ ലെതർ എന്നിവയാണുള്ളത്. കൂടാതെ, 18 കാരറ്റ് ഗോൾഡ് ത്രെഡ് സ്റ്റിച്ചിങും ഗോൾഡ് ത്രെഡ് ഇൻലേയുമുണ്ട്

അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെ എറിഞ്ഞ ഷൂസ്

നൈക്കിയുടെ ഈ ഷൂസിന്റെ ഇപ്പോഴത്തെ വിപണി വില 82 കോടി രൂപയാണ്. 2008 ഡിസംബർ 14നാണ് മുന്താധർ അൽ സാഇദി എന്ന ഇറാഖി മാധ്യമ പ്രവർത്തകൻ ബുഷിന് നേരെ ഷൂസ് വലിച്ചെറിയുന്നത്. ലേലത്തിൽവച്ച ഈ ഷൂസ്, 82 കോടിക്കാണ് വിറ്റുപോയത്

റൂബി സ്ലിപ്പേഴ്‌സ്

1989-ൽ 'ദ വിസാർഡ് ഓഫ് ഓസി' എന്ന ചിത്രത്തിലെ ദൊറോത്തി എന്ന കഥാപാത്രത്തിന്റെ പ്രശസ്തമായ പാദരക്ഷകളുടെ ഒരു പകർപ്പായിട്ടാണ് 24 കോടി രൂപ വിലവരുന്ന ഈ ഷൂസ് റൊണാൾഡ് വിൻസ്റ്റൺ നിർമിക്കുന്നത്. 4,600 മാണിക്യവും 50 കാരറ്റ് വജ്രങ്ങളും ഷൂസിൽ പതിപ്പിച്ചിട്ടുണ്ട്

റീറ്റ ഹേവർത്ത് ഹീൽസ്

പ്രശസ്ത നടി റീറ്റ ഹേവർത്തിന്റെ പേരിലുള്ള ഷൂസിന്റെ വില 24 കോടി രൂപയാണ്. ഹേവർത്തിന്റെ കമ്മലുകളാണ് ഈ ഷൂസിന് പ്രചോദനമായത്. സിയന്ന സാറ്റിൻ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്

സോളിഡ് ഗോൾഡ് ഓവോ x എയർ ജോർഡൻസ്

വളരെ അധികം ജനപ്രീതിയുള്ള മോഡലാണ് എയർ ജോർഡൻ. ഉപഭോക്താക്കൾക്ക് ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രീതി വർധിപ്പിക്കുന്നത്. 16 കോടി രൂപ വിലമതിക്കുന്ന ഈ ഷൂസ് നൈക്കിയുടെ പങ്കാളിത്തത്തോട് കൂടിയാണ് നിർമിച്ചത്

ടോം ഫോർഡ്

ജേസൺ അറാഷെബെൻ കസ്റ്റമൈസ് ചെയ്ത ഷൂസ്, ഹോളിവുഡ് നടനായ നിക്ക് കനോണിന് 'അമേരിക്ക ഗോട്ട് ടാലന്റി'ന്റെ ഒൻപതാം സീസണിന്റെ ഫൈനലിൽ അനിയൻ വേണ്ടിയാണ് നിർമിച്ചത്. കനോൺ അണിഞ്ഞ ശേഷം ലേലത്തിന് വെച്ച ഷൂസിന് 16 കോടി രൂപയാണ് വില ലഭിച്ചത്. 14000 റൌണ്ട് കട്ട് ഡയമണ്ടുകളാണ് ഈ ഷൂസിൽ പിടിപ്പിച്ചിരിക്കുന്നത്