വെബ് ഡെസ്ക്
കഴിക്കാൻ ഏറെ രുചികരമായ വിഭവമാണ് യോഗർട്ട്. വിവിധതരം ഫ്ളേവറുകളിൽ യോഗർട്ട് ലഭ്യമാണ്
ചർമത്തിൻ്റെ ആരോഗ്യത്തിന് ഉത്തമമായ ആൻ്റി ബാക്ടീരിയിൽ ഹൈഡ്രേറ്റിങ് ഗുണങ്ങളാലും സമ്പന്നമാണ് യോഗർട്ട്
അതുകൊണ്ട് തന്നെ ചർമസംരക്ഷണത്തിന് യോഗർട്ട് ഉപയോഗിക്കാവുന്ന വഴികളേതൊക്കെയെന്ന് നോക്കാം
ഫേസ് മാസ്ക്
ഒരു ടേബിൾ സ്പൂണ്‍ യോഗർട്ടും ഒരു ടേബിൾ സ്പൂണ്‍ തേനും ചേർത്ത മിക്സ്ചർ മുഖത്ത് പത്ത് മിനുറ്റ് മുതൽ പതിനഞ്ച് മിനുറ്റ് വരെ തേച്ചുപിടിപ്പിക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക
ബോഡി സ്ക്രബ്
ഒരു കപ്പ് ഓഡ്സും യോഗർട്ടും മിക്സ് ചെയ്ത് ബോഡി സ്ക്രബ് ഉണ്ടാക്കാം. ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ ഈ സ്ക്രബ് സഹായിക്കുന്നു
ടോണർ
ഒരു ടീ സ്പൂണ്‍ നാരങ്ങാനീര് ഒരു ടീസ്പൂണ്‍ യോഗർട്ടിൽ കലർത്തി കോട്ടണ്‍ പാഡ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇത് ചർമത്തിലെ എണ്ണമയം കുറയ്ക്കാനും ചർമത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു
മോയ്ചറൈസർ
യോഗർട്ട് മോയ്ചറൈസറായി ചർമത്തിൽ പുരട്ടാം. അല്ലെങ്കിൽ തേൻ, ഒലീവ് ഓയിൽ, കറ്റാർ വാഴ എന്നിവയുമായി യോജിപ്പിച്ചും ഉപയോഗിക്കാം