വെബ് ഡെസ്ക്
നേരിട്ട് മാത്രമല്ല, മറ്റ് ഭക്ഷണങ്ങളിലൂടെയും ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പഠനപ്രകാരം, ഒരു ദിവസം ആറ് മുതൽ ഒൻപത് ടീസ്പൂൺ പഞ്ചസാര വരെയേ ശരീരത്തിലെത്താൻ പാടുള്ളു
ചെറിയ അളവിൽ പഞ്ചസാര ശരീരത്തിന് നല്ലതാണ്. പിന്തുടരുന്ന ഡയറ്റിനനുസരിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. ഇത് അമിതമാകുന്നതും തീരെ ഇല്ലാതാകുന്നതും ബുദ്ധിമുട്ടുണ്ടാക്കും
പഞ്ചസാരയുടെ അമിതമായ ഉപയോഗം ശരീരഭാരം, മുഖക്കുരു, ടൈപ്പ് 2 പ്രമേഹം എന്നിവയിലേക്ക് നയിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും
ഫ്രൂട്ട് ജ്യൂസുകളിലേക്ക് പലപ്പോഴും പഞ്ചസാര ചേർക്കാറുണ്ട്. എന്നാൽ, പഴങ്ങളിൽ ഫ്രക്ടോസിന്റെ അളവ് അധികമുണ്ടെന്നത് മറക്കരുത്. പഴങ്ങളിലെ നാരും ഫ്രക്ടോസും ശരീരത്തിലെ ഇന്‍സുലിന്‍ പ്രതികരണത്തെ മന്ദഗതിയിലാക്കുന്നു. ഇത് ആരോഗ്യ പ്രദമായ മധുരം ശരീരത്തിന് നല്‍കും
സമീകൃതാഹാരമായ പാലിൽ പഞ്ചസാര ചേർക്കരുത്
പ്രഭാത ഭക്ഷണമായി ഓട്സും ധാന്യങ്ങളും കഴിക്കുന്നവർ അതിനൊപ്പം പഞ്ചസാര ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. അവയ്ക്കൊപ്പം ചേർക്കുന്ന പാലിൽ പഞ്ചസാരയുടെ അളവ് അധികമാണ്
അധികമാളുകൾക്കും കോഫിയിൽ മധുരം ചേർക്കുന്നത് ഇഷ്ടമാണെങ്കിലും മധുരമില്ലാതെ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്