സീബ്ര ക്രോസിങ് വെറും വെള്ളവരയല്ല, നിയമം പറയുന്നത്

വെബ് ഡെസ്ക്

കാൽനടയാത്രക്കാർക്ക് പൊതുഗതാഗത പാത മുറിച്ചുകടക്കാനുള്ള ക്രമീകരണമാണ് സീബ്ര ക്രോസ്സിങ്. സീബ്ര ക്രോസ്സിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയൻ ക്രോസിങ്ങുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങൾ

മോട്ടോർ വാഹന ഡ്രൈവിങ് റെഗുലേഷൻ 2017 -റെഗുലേഷൻ 5 (e) : യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യരുത്.

റെഗുലേഷൻ 7 (3) : പെഡസ്ട്രിയൻ ക്രോസിങ് ഇല്ലെങ്കിൽ കൂടിയും റോഡിൽ "Give Way" സൈനോ "Stop" സൈനോ ഉണ്ടെങ്കിൽ ഇവിടങ്ങളിലും റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികന് തന്നെയാണ് മുൻഗണന.

റെഗുലേഷൻ 39 (1) : പെഡസ്ട്രിയൻ ക്രോസിങ്ങിൽ എത്തുമ്പോൾ, ഡ്രൈവർ വാഹനത്തിൻ്റെ വേഗത കുറക്കുകയും നിർത്തുകയും കാൽനടയാത്രികരെ റോഡ് മുറിച്ച് കടക്കാൻ അനുവദിക്കുകയും വേണം.

കേരള മോട്ടോർ വാഹന ചട്ടം 365 (1) : പെഡസ്ട്രിയൻ ക്രോസിംഗിന് മുമ്പായി വരച്ചിരിക്കുന്ന റോഡിലെ സ്റ്റോപ്പ് ലൈനിൽ വാഹനം നിർത്തുമ്പോൾ യാതൊരു കാരണവശാലും വാഹനത്തിൻ്റെ മുമ്പിൽ തള്ളി നിൽക്കുന്ന യാതൊരു വാഹന ഭാഗവും പെഡസ്ട്രിയൻ ക്രോസിംഗിൽ എത്താൻ പാടില്ല.

റെഗുലേഷൻ 39 (2) : റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങൾ സുഗമമായി നീങ്ങാതെ നിൽക്കുന്ന സമയത്ത് ഡ്രൈവർ ഒരിക്കലും പെഡസ്ട്രിയൻ കോസിംഗിലേക്ക് വാഹനം ഓടിച്ച് കയറ്റി നിർത്തി കാൽനട യാത്രികർക്ക് പെഡസ്ട്രിയൻ ക്രോസിംഗ് ഉപയോഗിക്കുന്നതിന് തടസ്സം നിൽക്കരുത്.