കൊതുകുതിരി സ്ഥിരം കത്തിക്കാറുണ്ടോ?

വെബ് ഡെസ്ക്

കൊതുക് ശല്യം കൂടൂമ്പോഴാണ് നമ്മള്‍ കൊതുകുതിരിയുടെ സഹായം തേടുന്നത്

ദിവസവും വീടുകളിൽ കൊതുകുതിരി കത്തിച്ച് വയ്ക്കുന്നത് മനുഷ്യ ശരീരത്തിൽ ഒരുപാട് ദോഷങ്ങളുണ്ടാക്കുമെന്നാണ് പഠനം

കൊതുകുതിരി സ്ഥിരമായി കത്തിക്കുന്നതിന്റെ ദോഷങ്ങളെന്തെല്ലാം?

കൊതുകുതിരി സ്ഥിരം കത്തിക്കുന്നത് പലവിധ അലർജിപ്രശ്നങ്ങളുണ്ടാക്കാം

കൊതുകുതിരിയില്‍ അലുമിനിയം, ക്രോമിയം, തുടങ്ങിയ ലോഹ ഘടകങ്ങള്‍ ചർമ്മത്തിൽ തിണർപ്പ് അടക്കമുള്ള അലർജി പ്രശ്നങ്ങൾ സൃഷ്ടിക്കാം

അടച്ചിട്ട സ്ഥലത്ത് കൊതുകുതിരി കത്തിച്ച് വയ്ക്കുന്നത് വായു മലിനീകരണത്തിന്റെ തോത് കൂട്ടും. ഇത് ശ്വസിക്കുന്നത് ആസ്മ പോലുള്ള ശ്വസനബുദ്ധിമുട്ടുകൾക്ക് ഇടയാക്കാം

ശ്വാസകോശത്തിന്റെ ആരോഗ്യം മോശമാക്കുന്ന കാര്‍സിനോജനുകള്‍ കൊതുകുതിരിയില്‍ അടങ്ങിയിട്ടുണ്ട്

കൊതുകുതിരിയുടെ മണവും പുകയും തലവേദനയ്ക്ക് കാരണമായേക്കാം