വെബ് ഡെസ്ക്
നമ്മള്‍ ഭൂരിഭാഗം പേരും സുഹൃത്തുക്കളാല്‍ സമ്പന്നരാണ്. കൂടെയുള്ള സുഹൃത്തുക്കളെ മനസ്സിലാക്കാനും പ്രതിസന്ധികളില്‍ കൂടെ നില്‍ക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്
നല്ല സുഹൃത്തുക്കളായിരിക്കാന്‍ നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും?
ജോലിയും മറ്റു കാര്യങ്ങളുമായി എന്ത് തിരക്കിലാണെങ്കിലും നമ്മുടെ സുഹൃത്തുക്കളെ വിളിക്കാനോ അവരുമായി സംസാരിക്കാനോ സമയം കണ്ടെത്തുക
സുഹൃത്തുക്കളെ കേട്ടിരിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അവരുടെ സങ്കടങ്ങളാണെങ്കിലും സന്തോഷങ്ങളാണെങ്കിലും അത് കേട്ടിരിക്കാം
അവര്‍ നിങ്ങളില്‍ നിന്ന് ഒരു പക്ഷേ സഹാനൂഭൂതിയും അനുകമ്പയും ആഗ്രഹിക്കുന്നുണ്ടാകും. ആവശ്യമുള്ളപ്പോൾ അത് നല്‍കുക എന്നതും പ്രധാനമാണ്
സത്യസന്ധരായി പെരുമാറാന്‍ ശ്രമിക്കുക. സുഹൃത്തുക്കള്‍ക്കിടിയില്‍ സത്യസന്ധത പുലര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല
പ്രയാസമുള്ള സമയങ്ങളില്‍ അവരെ പിന്തുണയ്ക്കുക. സുഹൃത്ത് പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്ക് നിങ്ങളുടെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്തുക
തുറന്ന മനസ്സുള്ളവരായിരിക്കുക. സുഹൃത്തുക്കള്‍ക്കിടയില്‍ എന്ത് പ്രശ്‌നം വന്നാലും അത് പങ്കിടാന്‍ പാകത്തിനുള്ള ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കുക