വെബ് ഡെസ്ക്
ലോക വനിതാ ദിനമാണ് ഈ മാസം 8 ന്. ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകൾ കരുത്തും ഊർജവും കൈമുതലാക്കി കഴിവുകൾ കൊണ്ട് ലോകം കീഴടക്കിയിട്ടുണ്ട്. നിങ്ങളെ പ്രചോദിപ്പിക്കുന്ന അത്തരം ചില കഥകൾ വായിക്കാം ഈ വനിതാ ദിനത്തിൽ
'ദി ക്വീൻ ഓഫ് ഇന്ത്യൻ പോപ്പ്'
ഐതിഹാസികയായ ഇന്ത്യൻ പോപ്പ് താരം ഉഷ ഉതുപ്പിന്റെ അസാധാരണ ജീവിത യാത്രയാണ് ഈ ജീവ ചരിത്രം പറയുന്നത്. വികാസ് കുമാർ ഝാ ഹിന്ദിയിൽ എഴുതിയ ബുക്ക് വിവർത്തനം ചെയ്തത് സൃഷ്ടി ഝാ ആണ്.
'ഫ്രം ദി ഹേർട്ട് ഓഫ് നേച്ചർ'
പരിസ്ഥിതി സംരക്ഷകയായ പമേല ഗേൽ മൽഹോത്രയുടെ പുസ്തകമാണിത്. ഇന്ത്യയിൽ താമസമാക്കിയ പമേലിയും ഭർത്താവ് അനിൽ മൽഹോത്രയും SAI (സേവ് ആനിമൽസ് ഇനിഷ്യേറ്റീവ്) സാങ്ച്വറി ട്രസ്റ്റിന്റെ സ്ഥാപകരാണ്. കർണാടകയിലെ കുടകിൽ അവർ നടത്തിയ പാരിസ്ഥിതിക ഇടപെടലുകളെക്കുറിച്ച് ഈ പുസ്തകത്തിൽ അവർ വിവരിക്കുന്നു.
'മൈ ലൈഫ് ഇൻ ഫുൾ'
ഇന്ത്യൻ - അമേരിക്കൻ ബിസിനസ് എക്‌സിക്യൂട്ടിവും പെപ്സിക്കോയുടെ മുൻ ചെയർപേഴ്സണും സിഇഒയുമായ ഇന്ദ്ര നൂയി തന്റെ പ്രചോദനാത്മകമായ ജീവിത കഥകൾ ഓർമ്മക്കുറിപ്പുകളായി പങ്കിടുന്നു.
'ബിക്കമിങ്'
അമേരിക്കയുടെ മുൻ പ്രഥമ വനിതാ മിഷേൽ ഒബാമ ആ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതയായിരുന്നു. അവരുടെ വളർച്ചയും ജീവിതവുമാണ് ഈ പുസ്തകത്തിൽ പറയുന്നത്.
'അൺഫിനിഷ്ഡ്'
നടിയും നിർമ്മാതാവും ഗായികയുമായ പ്രിയങ്ക ചോപ്ര ജോനാസ് ആത്മകഥയിൽ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും 20 വർഷത്തെ തന്റെ കരിയറിനെ ക്കുറിച്ചും എഴുതുന്നു.
'ദി ട്രൂത് സ് വി ഹോൾഡ് - ആൻ അമേരിക്കൻ ജേർണി'
അമേരിക്കൻ വൈസ് പ്രസിഡന്റായ കമല ഹാരിസ് ആണ് രചയിതാവ്. എവിടെ നിന്നാണ് താൻ വരുന്നതെന്നും രാജ്യത്തിന് വേണ്ടി എങ്ങനെ നിലകൊള്ളുമെന്നും കമൽ ഹാരിസ് പുസ്തകത്തിൽ വ്യക്തമാക്കുന്നു.
'സച് കാഹൂൻ തോ'
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ തന്റെ അസാധാരണമായ തൊഴിൽ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും ഹൃദയസ്പർശിയായി സംസാരിക്കുന്നു.