വെബ് ഡെസ്ക്
സ്‌പെയിന്‍
അര്‍ധരാത്രിയില്‍ 12 മുന്തിരി കഴിച്ചാണ് സ്‌പെയിനുകാര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഓരോ മുന്തിരിയും വരും വര്‍ഷത്തിലെ ഓരോ മാസങ്ങളിലെയും ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഡെന്‍മാര്‍ക്ക്
ഡെന്‍മാര്‍ക്കില്‍ അയല്‍വാസികളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വാതില്‍ക്കല്‍ പഴയ പ്ലേറ്റുകളും ഗ്ലാസുകളും എറിഞ്ഞാണ് പുതുവത്സരാശംസകള്‍ നേരുന്നത്. ഇത്തരത്തില്‍ തകര്‍ന്ന് കിടക്കുന്ന പാത്രങ്ങള്‍ പുതുവര്‍ഷം മികച്ചതാക്കുമെന്നാണ് വിശ്വാസം.
ബ്രസീല്‍
വളരെ കൗതുകം നിറഞ്ഞതാണ് ബ്രസീലുകാരുടെ പുതുവത്സരാഘോഷം. പ്രത്യേക അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു.
ഗ്രീസ്
ഗ്രീസില്‍ ഒരു കൂട്ടം മുള്‍ച്ചെടികള്‍ വാതിലിന് പുറത്ത് തൂങ്ങിക്കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് വര്‍ഷം മുഴുവന്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് ഗ്രീസുകാരുടെ വിശ്വാസം.പുതുവത്സരത്തില്‍ ഉള്ളികളും വീടിന് മുന്നില്‍ തൂക്കിയിടും. ഉള്ളി വേരുകളുടെ വളര്‍ച്ച ആയുസ് വര്‍ധിപ്പിക്കുമെന്നാണ് ഇവരുടെ വിശ്വാസം
തുര്‍ക്കി
രാത്രി 12 മണി ആകുമ്പോള്‍, തുര്‍ക്കിയിലെ ആളുകള്‍ അവരുടെ വാതിലുകളില്‍ ഉപ്പ് വിതറുന്നു. ഇത് വര്‍ഷം മുഴുവനും സമൃദ്ധിയും സമാധാനവും നല്‍കുമെന്നാണ് വിശ്വാസം.
കൊളംബിയ
അഗ്യൂറോ എന്ന വിളിക്കുന്ന ആചാരമാണ് കൊളംബിയിലെ പുതുവര്‍ഷ ആഘോഷത്തിന്റെ പ്രത്യേകത. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും കട്ടിലനടിയിലും മൂന്ന് ഉരുളക്കിഴങ്ങുകള്‍ സൂക്ഷിക്കുന്നു. തൊലി കളയാത്തതും തൊലികളഞ്ഞതും പകുതി തൊലികളഞ്ഞതുമായ മൂന്ന് ഉരുളക്കിഴങ്ങുകള്‍. കണ്ണുകളടച്ച് അര്‍ധരാത്രിയില്‍ ഏതാണോ തിരഞ്ഞെടുക്കുന്നത് അതനുസരിച്ചാകും ഭാഗ്യമെന്നാണ് വിശ്വാസം.