മ്യാവൂ...ഞങ്ങളുമുണ്ട് പൂച്ച കുടുംബത്തില്‍

വെബ് ഡെസ്ക്

സ്കോട്ടിഷ് ഫോൾഡ്

ചെറിയ ചെവികളാണ് സ്കോട്ടിഷ് ഫോൾഡിന്റെ പ്രത്യേകത. വൃത്താകൃതിയിലുള്ള മുഖവും കണ്ണുകളും ഉള്ളതിനാൽ ഇവയ്ക്ക് മൂങ്ങയുടെ രൂപമാണ്.

ഖാവോ മാനി

ഖാവോ മാനി എന്ന പേരിന്റെ അർത്ഥം 'വെളുത്ത രത്നം' എന്നാണ്. ഡയമണ്ട് ഐസ്, വൈറ്റ് ജുവൽ എന്നിങ്ങനെ അറിയപ്പെടുന്ന ഇവയുടെ പ്രത്യേകത നീല-സ്വർണ്ണം എന്നീ വ്യത്യസ്ത നിറങ്ങളിലുള്ള കണ്ണുകളാണ്.

മഞ്ച്കിൻ

ചെറിയ കാലുകളുള്ള മഞ്ച്കിനുകൾ നൂറ് വർഷത്തിലേറെയായി പരിചിതമായവയാണ്. പൂച്ചകളിലെ ഔദ്യോഗിക ഇനമായി ഇവയെ കണക്കാക്കാന്‍ തുടങ്ങിയത് തൊണ്ണൂറുകളിലാണ്.

സ്ഫിങ്ക്സ്

രോമമില്ലാത്ത ശരീരം, ഉയരമുള്ള ചെവികൾ, ചുളിവുകൾ എന്നിവയാണ് സ്ഫിങ്ക്സിന്റെ പ്രത്യേകതകൾ. സ്വാഭാവികമായി സംഭവിക്കുന്ന ജീൻ പരിവർത്തനം മൂലമാണ് ഇവയ്ക്ക് രോമമില്ലാതാകുന്നത്.

പീറ്റർബാൾഡ്

കായിക ശേഷിയുള്ളവയാണ് പീറ്റർബാൾഡ് ഇനത്തിലുള്ള പൂച്ചകൾ. അതുകൊണ്ട് തന്നെ നായകളെ ഇഷ്ടമുള്ള എല്ലാവരും ഇവയുമായി പെട്ടെന്ന് അടുക്കും.

ജാപ്പനീസ് ബോബ്ടെയിൽ

മുയലുകളെപ്പോലെ ചെറിയ വാലുകളാണ് ഇവയുടെ പ്രത്യേകത. പരന്ന ചെവികളും കണ്ണുകളുമുള്ള ഇവയുടെ കാലുകൾ നല്ല കരുത്തുള്ളവയാണ്.

പിക്സിബോബ്

സാധാരണ പൂച്ചകളേക്കാൾ വലുപ്പമുള്ളവയാണ് പിക്സിബോബുകൾ. കാണുമ്പോൾ വന്യമായി തോന്നുമെങ്കിലും, ഇവയ്ക്ക് സൗമ്യമായ പെരുമാറ്റമാണ്. 

ടീക്കപ്പ് പേർഷ്യൻ

ഇവ കൈപ്പത്തിയിൽ ഒതുങ്ങാൻ കഴിയുന്നത്ര ചെറുതാണ്. പെട്ടെന്ന് അസുഖങ്ങൾ ഉണ്ടാകുന്ന ഒരിനം കൂടിയാണ് ഇവ.