അപാര്‍ട്ട്‌മെന്റുകളിലും ബുദ്ധിമുട്ടില്ലാതെ പരിപാലിക്കാം; ക്യൂട്ടാണ് കുഞ്ഞന്‍ നായ്ക്കള്‍

വെബ് ഡെസ്ക്

പഗ്

മൊബൈല്‍ ഫോണിന്റെ പഴയ പരസ്യത്തിലൂടെയാണ് പഗ് എന്ന ഇത്തിരിക്കുഞ്ഞന്‍ നായ പ്രേമികള്‍ക്ക് പ്രിയപ്പെട്ടതായത്. പൊതുവെ വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത ചെറിയ അപാര്‍ട്ട്‌മെന്റില്‍ വളര്‍ത്താന്‍ കഴിയുന്ന വിഭാഗമാണ് പഗ്ഗുകള്‍ എന്നിരുന്നാലും ദിവസവും 15-20 മിനുട്ട് നടത്തം ഇക്കൂട്ടര്‍ക്ക് ആവശ്യമാണ്

ഇന്ത്യന്‍ സ്പിറ്റ്‌സ്

സ്പിറ്റ്‌സിനെ കാവല്‍ നായ വിഭാഗത്തിലും ഉള്‍പ്പെടുത്താം. പരിചയമില്ലാത്തവരെ കണ്ടാല്‍ കുരയ്ക്കാനും ഭയപ്പെടുത്താനും ഇന്ത്യന്‍ സ്പിറ്റ്‌സിന് സാധിക്കും. ചെറിയ അപാര്‍ട്ടമെന്റില്‍ തന്നെ സുഖമായി വളര്‍ത്താന്‍ സാധിക്കുന്നവയാണ് ഇവ

ബീഗിള്‍

പരമാവധി ഒന്നേകാല്‍ അടിയോളം ഉയരമുള്ള ഇത്തിരിക്കുഞ്ഞന്മാരാണ് ബീഗിളുകള്‍. പൊതുവെ ഊര്‍ജ്ജസ്വലരായാണ് ഇവ. ചെറിയ വീടുകളില്‍ വളരെ ഇണങ്ങി ജീവിക്കുന്നവയാണ് ബീഗിളുകള്‍.

ഗ്രേഹണ്ട്

ശാന്തരും , സൗമ്യവും ബുദ്ധിശക്തിയുമുള്ള ഒരു ഇനമാണ് ഗ്രേഹണ്ട്. ഓട്ടവും ചാട്ടവും ഇഷ്ടപ്പെടുന്നവരുമാണ് ഗ്രേഹണ്ട് ദിവസും പുറത്തുപോവാനോ ഓടുന്നതിനുള്ള സൗകര്യമൊരുക്കിക്കൊടുക്കുകയാണെങ്കില്‍ ചെറിയ അപാര്‍ട്ട്‌മെന്‍റുകളില്‍ ഇവ സന്തോഷത്തോടെ കഴിയും

ഡാഷ്ഹണ്ട്

കുറിയ കാലുകള്‍, നീളം കൂടിയ ശരീരം, കൂര്‍ത്ത മുഖം, വീണു കിടക്കുന്ന വലിയ ചെവികള്‍ എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. ചെറിയ വലിപ്പത്തിലുള്ള നായ്ക്കളാണ് ഇക്കൂട്ടര്‍ അതുകൊണ്ട് തന്നെ ചെറിയ വീടുകളില്‍ വളര്‍ത്താന്‍ ഉതകുന്നതാണ്

ഇംഗ്ലീഷ് കോക്കര്‍ സ്പാനിയല്‍

ഏറ്റവും കൗതുകം ജനിപ്പിക്കുന്ന നായ്ക്കളിലൊന്നാണിത്. സൂപര്‍ക്യൂട്ടെന്നാണ് ഇക്കൂട്ടരുടെ വിളിപേര്. 500 മുതല്‍ 1200 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടുകളില്‍ വളര്‍ത്താന്‍ ഉതകുന്നതാണ് ഇവയെ

ഷിത്സു

കുഞ്ഞന്‍ ഷിത്സു വികൃതികളാണെങ്കിലും ചെറിയ വീടുകളില്‍ സുഖകരമായി ജീവിക്കും

മാള്‍ട്ടീസ്

ജനപ്രിയ ഇനമാണ് മാള്‍ട്ടീസ് നായ്ക്കള്‍. ശരീര വളര്‍ച്ച കുറഞ്ഞവ ഇവയെ ഏത് വീടുകളിലും വളര്‍ത്താന്‍ സാധിക്കും. ഇണക്കം കൂടിയ മാള്‍ട്ടീസ് അനുസരണയുള്ളവരുമാണ്‌