വെബ് ഡെസ്ക്
റഷ്യ-യുക്രെയ്ൻ യുദ്ധം
ഫെബ്രുവരിയിൽ റഷ്യ ആരംഭിച്ച യുക്രെയ്ൻ അധിനിവേശം
300 ദിവസങ്ങൾക്ക് ശേഷവും തുടരുന്നു
ഇമ്രാൻ ഖാന്റെ പുറത്താകൽ
അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടമായ ആദ്യ പാകിസ്താൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ
ശ്രീലങ്കൻ സാമ്പത്തിക മാന്ദ്യം
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജനങ്ങളുടെ പ്രക്ഷോഭം.
പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജ്യം വിട്ടു.
മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.
ഷിൻസോ ആബേയുടെ മരണം
തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കവെ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ ജൂലൈ 8ന് വെടിയേറ്റു മരിച്ചു.
നാവികസേനയിലെ മുൻ സുരക്ഷാസേനാ ജീവനക്കാരനായ തെത്സുയ യമഗാമി അറസ്റ്റിലായി.
സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം
വിശ്വപ്രസിദ്ധ എഴുത്തുകാരൻ സൽമാൻ റുഷ്ദി ഓഗസ്റ്റ് 12ന് ന്യൂയോർക്കിലെ പരിപാടിക്കിടെ ആക്രമിക്കപ്പെട്ടു.
സാത്താനിക് വേഴ്സസ് എന്ന കൃതിയുടെ പേരിൽ അമേരിക്കയിൽ ജനിച്ചു വളർന്ന ലെബനീസ് വംശജനായ ഹാദി മറ്റാറാണ് ആക്രമിച്ചത്.
എലിസബത്ത് രാജ്ഞിയുടെ മരണം
70 വർഷത്തെ ഭരണത്തിന് വിരാമമിട്ട് 96-ാം വയസിൽ രാജ്ഞിയുടെ വിടവാങ്ങൽ.
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത്, ബെർലിൻ മതിലിന്റെ പതനം തുടങ്ങി പ്രധാന ലോക സംഭവങ്ങളുടെ സാക്ഷി
ഷി ജിൻപിങ് വീണ്ടും അധികാരത്തിൽ
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മൂന്നാം തവണയും അധികാരത്തിലെത്തി ഷി ജിൻപിങ്
ബ്രിട്ടൻ പ്രധാനമന്ത്രിയായി ഋഷി സുനക്
ഒക്‌ടോബർ 25-ന് കൺസർവേറ്റീവ് നേതാവും ഇന്ത്യൻ വംശജനുമായ റിഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു
ട്വിറ്റർ മേധാവിയായി ഇലോൺ മസ്ക്
ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തു
ഇറാൻ പ്രക്ഷോഭം
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പോലീസ് പിടികൂടിയ 21കാരി മഹ്സ അമിനി കസ്റ്റഡിയില്‍ മരിച്ചതിന് തുടർന്ന് രാജ്യവ്യാപക പ്രതിഷേധം.
പ്രക്ഷോഭത്തിനിടെ അഞ്ഞൂറോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
അർജന്റീനയ്ക്ക് ഫുട്ബോള്‍ ലോകകപ്പ്
36 വർഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം ചൂടി അർജന്റീന
ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാൻസിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചായിരുന്നു നേട്ടം.