വിദേശത്ത് താമസിക്കാൻ പണം തരുന്ന രാജ്യങ്ങൾ

വെബ് ഡെസ്ക്

വിദേശത്തേയ്ക്ക് മാറി താമസിക്കാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? അവിടെ താമസിക്കുന്നത് ആ രാജ്യം തന്നെ നിങ്ങള്‍ക്ക് പൈസ തന്നാലോ?

ആശ്ചര്യം തോന്നിയേക്കാം, എന്നാല്‍ ലോകത്ത് പല രാജ്യങ്ങളും വിദേശ പൗരന്മാര്‍ക്ക് തങ്ങളുടെ വിദൂര നഗരങ്ങളിലേക്ക് മാറുന്നതിന് ലക്ഷങ്ങള്‍ നല്‍കുന്നുണ്ട്

ഈ രാജ്യങ്ങളിലെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സാധാരണയായി ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്

എന്നാല്‍ റെസിഡന്‍റ്സ് പെര്‍മിറ്റ് ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ഈ സ്‌കീമുകളും ഗ്രാന്റുകളും ലഭ്യമല്ല, അതിനാല്‍ ആ രാജ്യത്തെ മാനദണ്ഡങ്ങള്‍ എന്താണെന്ന് തീര്‍ച്ചയായും പരിശോധിച്ചിരിക്കണം

സാൻറിയാഗോ, ചിലി

2010-ൽ, ചിലിയൻ സർക്കാർ സ്ഥാപനമായ പ്രൊഡക്ഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ ഒരു സ്റ്റാർട്ട് അപ്പ് പ്രോഗ്രാം ആരംഭിച്ചിരുന്നു.

പ്രാദേശികമായി സംരംഭകത്വവും സാങ്കേതിക വിദ്യകളും വളർത്തുന്നതിന് വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് ഇവിടെ സർക്കാർ നൽകുന്നത്

ഈ ആനുകൂല്യങ്ങൾക്കായി പല മാനദണ്ഡങ്ങളും രാജ്യം മുമ്പോട്ട് വയ്ക്കുന്നുണ്ട്. താമസത്തിനായി ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുമ്പായി അവ നിർബന്ധമായും അറിഞ്ഞിരിക്കണം

പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡിലെ അൽബിനെൻ, ഇറ്റലിയുടെ തെക്ക് ഭാഗത്തുള്ള പ്രെസിസെ-അക്വാറിക്ക, അയർലൻഡിലെ ദ്വീപുകൾ, യുഎസ്എയിലെ ഒക്ലഹോമയിലെ തുൾസ എന്നിവയും താമസക്കാർക്ക് പണവും മറ്റ് ആനുകൂല്യങ്ങളും നൽകി വരുന്നു