വെബ് ഡെസ്ക്
എലിസബത്ത് രാജ്ഞി മുതല്‍ അവസാന സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് വരെ വിട പറഞ്ഞ വർഷമാണ് 2022. വേറെയും നിരവധി പ്രമുഖർ ഇക്കൊല്ലം നമ്മളെ വിട്ടകന്നു
ജനുവരി 6, സിഡ്‌നി പോയിറ്റിയര്‍
ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ആദ്യ കറുത്തവര്‍ഗക്കാരനുമാണ് സിഡ്‌നി പോയിറ്റിയര്‍
ഫെബ്രുവരി 6, ലതാ മങ്കേഷ്‌കര്‍
ലതാ മങ്കേഷ്‌കര്‍ ഇന്ത്യന്‍ സിനിമയുടെ വാനമ്പാടി
മാര്‍ച്ച് 4, ഷെയ്ൻ വോൺ
ക്രിക്കറ്റ് ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍
ഏപ്രില്‍ 6, വ്‌ളാദിമർ ഷിറിനോവ്‌സ്‌കി
റഷ്യയിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും
മെയ് 26, റേ ലിയോട്ട
മാര്‍ട്ടിന്‍ സ്‌കോര്‍സിന്റെ ക്ലാസ് ചിത്രമായ ഗുഡ്‌ഫെല്ലസിലൂടെയാണ് റേ ലിയോട്ട ശ്രദ്ധേയനാവുന്നത്
ജൂണ്‍ 27, ലിയോനാര്‍ഡോ ഡെല്‍ വെച്ചിയോ
പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡായ റെയ്ബാന്‍ കമ്പനിയുടെ ഉടമ
ജൂലൈ 8, ഷിന്‍സോ ആബെ
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി.പൊതുതിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുമ്പോൾ വെടിയേറ്റ് മരിച്ചു
ഓഗസ്റ്റ് 31, മിഖായേല്‍ ഗോര്‍ബച്ചേവ്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാന നേതാവും 20ആം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ വ്യക്തിത്വവും
സെപ്റ്റംബര്‍ 8, എലിസബത്ത് രാജ്ഞി
ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച ജനകീയ രാജ്ഞി
ഓക്ടോബര്‍ 24, ജെറി ലീ ലൂയിസ്
ഗാനരചയിതാവ്, ഗായകന്‍, പിയാനിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ലൂയിസ് 'റോക്ക് എന്‍ റോള്‍' സംഗീതത്തിന്റെ പ്രതാപകാലത്തെ അവസാന താരങ്ങളില്‍ ഒരാളാണ്.
നവംബര്‍ 21, ഹെബെ ഡി ബോനാഫിനി
അര്‍ജന്റീനിയന്‍ പ്രതിഷേധ പ്രസ്ഥാനമായ മദേഴ്‌സ് ഓഫ് പ്ലാസ ഡിമെയോയുടെ സ്ഥാപകരിലൊരാള്‍
ഡിസംബര്‍ 18, ടെറി ഹാൾ
ബ്രിട്ടണിലെ 'ദ സ്‌പെഷല്‍സ്' സംഗീത ബാന്‍ഡിലെ പ്രധാന ഗായകനായിരുന്ന ഹാള്‍ കാന്‍സര്‍ ബാധിതനായിരുന്നു