വെബ് ഡെസ്ക്
1999 സെപ്തംബർ 8-ൽ, അന്ന് കരസേനാ മേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫ് അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനൊപ്പം (ഇടത്) കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനിടയിൽ
1999 ഒക്ടോബർ 13 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
1999 ഒക്‌ടോബർ 27-ന് അബുദാബിയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പാകിസ്താൻ പ്രവാസികളെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുന്നു
2001 ജൂൺ 20-ന് ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ പർവേസ് മുഷറഫ് പാകിസ്താൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നു. ചീഫ് ജസ്റ്റിസ് ഇർഷാദ് ഹസൻ ഖാൻ സമീപം
2001 ജൂലൈ 14 ന് ന്യൂഡൽഹിയിൽ നടന്ന ഒരു ഔദ്യോഗിക ചടങ്ങിനിടെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്കും രാഷ്ട്രപതി കെ ആർ നാരായണനുമൊപ്പം
2001 ജൂലൈയിൽ ഇന്ത്യാ സന്ദർശന വേളയിൽ പർവേസ് മുഷറഫും ഭാര്യയും താജ്മഹൽ സന്ദർശിച്ചപ്പോൾ
ജനറൽ പർവേസ് മുഷറഫ് 2001 സെപ്റ്റംബർ 19-ന് ഇസ്ലാമാബാദിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
2002 ഫെബ്രുവരി 19-ന് ലാഹോറിൽ അന്നത്തെ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് താൻ സ്ഥാപിച്ച ഷൗക്കത്ത് ഖാനം മെമ്മോറിയൽ കാൻസർ ആശുപത്രിയുടെ ലോഗോ കൈമാറുന്ന ഇമ്രാൻ ഖാൻ. തുടർന്ന് മുഷറഫ് 500,000 ഡോളർ സംഭാവന പ്രഖ്യാപിച്ചു
2002 ഏപ്രിൽ 9 ന് ലാഹോറിൽ നടന്ന ഒരു ബഹുജന റാലിക്കിടെ
2002 ഏപ്രിൽ 30 ന് റാവൽപിണ്ടിയിൽ ഭാര്യ സെഹ്ബ പർവേസ്, അമ്മ സരിൻ മുഷറഫുദ്ദീൻ എന്നിവരോടൊപ്പം 2002 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നു
2005 ഏപ്രിൽ 17 ന് ന്യൂഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ടീമുകൾ തമ്മിലുള്ള അവസാന ഏകദിന മത്സരത്തിനിടെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിനൊപ്പം
2006 മാർച്ച് 4 ന് ഇസ്ലാമാബാദിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഉഭയകക്ഷി യോഗത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷും പർവേസ് മുഷറഫും ഹസ്തദാനം ചെയ്യുന്നു
രോഗബാധിതനായ പർവേസ് മുഷറഫ് 2019 ഡിസംബർ 3-ന് ദുബായിലെ ആശുപത്രിയിൽ നിന്ന് സംസാരിക്കുന്നു