വെബ് ഡെസ്ക്
ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരാണ് നിങ്ങളില്‍ പലരും, അല്ലേ? എങ്കില്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത് ഈ സാഹസിക റെയില്‍വേ റൂട്ടുകളിലുള്ള യാത്രകള്‍.
ചെന്നൈ രാമേശ്വരം റൂട്ട്
രാമേശ്വരത്ത് എത്താനുള്ള ഈ റൂട്ട്, കടലിന് മുകളിലൂടെയുള്ള മനോഹരമായ യാത്രയാണ് സമ്മാനിക്കുന്നത്.
വൈറ്റ് പാസ് ആൻഡ് യുക്കോണ്‍ റൂട്ട്
യുഎസില്‍ അലാസ്‌കയിലെ സ്കാഗ്‍വേ പോർട്ടില്‍ നിന്ന് യൂക്കോണിലെ വൈറ്റ്ഹോഴ്ലേക്കെത്താനുള്ളതാണ് ഈ റെയില്‍ പാത
ഡെത്ത് റെയില്‍വേ തായ്‍ലൻഡ്
മ്യാന്മര്‍ അതിര്‍ത്തിയിലൂടെയുള്ള റെയില്‍ പാത. പര്‍വതത്തിലൂടെയും ഇടതൂര്‍ന്ന വനത്തിലൂടെയും ഭൂപ്രദേശങ്ങളിലൂടെയുമുള്ള യാത്ര ഹൃദയം കവരും.
ജോര്‍ജ്ടൗണ്‍ ലൂപ്പ് റെയില്‍ റോഡ്, കോളറാഡോ
നൂറ് അടി ഉയരത്തിലുള്ള റെയില്‍ പാത. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള ശക്തമായ കാറ്റ് യാത്രക്കാർക്ക് കൗതുകവും ചിലപ്പോള്‍ പേടിയുമുണ്ടാക്കിയേക്കാം.
ഔട്ടെന്‍ഗ്യൂ ചൂ-ജോ സൗത്ത് ആഫ്രിക്ക
അതിനോഹരമായ സ്ഥലങ്ങളിലൂടെയാണ് യാത്ര. കായ്‍മാൻസ് പാലത്തിലെത്തുമ്പോള്‍ കടല്‍ മാത്രമാകും ചുറ്റും കാണുക.
അസോ മിനാമി റൂട്ട്, ജപ്പാന്‍
ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വത മേഖലകളിലൂടെ കടന്നുപോകുന്ന ഏറ്റവും അപകടകരമായ റൂട്ടുകളില്‍ ഒന്ന്
ഡെവിള്‍ നോസ്, ഇക്വഡോര്‍
സമുദ്ര നിരപ്പില്‍ നിന്ന് 9000 അടി ഉയരത്തിലുള്ള ഭയാനകമായ ട്രെയിന്‍ യാത്രകളില്‍ ഒന്നാണിത്.
ജക്കാര്‍ത്ത-ബന്ദുങ്, ഇന്തോനേഷ്യ
ജക്കാര്‍ത്തയ്ക്കും ഇന്തോനേഷ്യയിലെ ബന്ദുങ്ങിനും ഇടയിലാണ് ഈ ട്രെയിന്‍ റൂട്ട്. സിക്കുരുതുഗ് പൈലോൺ ട്രെസ്റ്റൽ പാലത്തിലെത്തുന്നതോടെയാണ് സാഹസിക യാത്ര ആരംഭിക്കുന്നത്. അവിടെയുള്ള ഉഷ്ണമേഖലാ താഴ്‌വരയ്ക്ക് മുകളിലൂടെ ട്രെയിൻ ഓടുന്നത് ഭയാനകമായ അനുഭവമാണെന്നാണ് യാത്ര ചെയ്തിട്ടുള്ളവരുടെ വിവരണം.
ട്രെന്‍ എ ലാസ് ന്യൂബ്‌സ്, അര്‍ജന്റീന
അര്‍ജന്റീനയിലെ സാള്‍ട്ട പ്രവിശ്യയിലാണ് ഈ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 13 ഭീമാകാരമായ പാലങ്ങളിലൂടെയും 21 തുരങ്കങ്ങളിലൂടെയുമാണ് യാത്ര കടന്നുപോകുന്നത്.