വെബ് ഡെസ്ക്
2012 ജൂലൈയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതു യോഗത്തിലാണ് മാർച്ച് 20 നെ ''അന്താരാഷ്ട്ര സന്തോഷ ദിന''മായി പ്രഖ്യാപിച്ചത്.
ലോകമെമ്പാടുമുള്ള ആളുകളുടെ ദൈനംദിന ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി 2013 മുതൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ചുവരുന്നു
ഭൂട്ടാൻ ആയിരുന്നു സന്തോഷം ആഘോഷിക്കുന്നതിനായി ഒരു ദിവസം എന്ന പ്രമേയത്തിന് തുടക്കമിട്ടത്. ജനങ്ങളുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്ന രാജ്യമെന്ന നിലയിലായിരുന്നു നടപടി.
എങ്ങിനെ നമുക്ക് ആഘോഷിക്കാം?
ഇഷ്ടമുള്ള ആഹാരം കഴിക്കാൻ സാധിക്കുന്നത് തന്നെ ഏറെ സന്തോഷം തരുന്ന കാര്യമാണ്. ഈ ദിവസം പ്രിയപ്പെട്ടവർക്കായി അവരുടെ ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് നൽകാം.
കത്തെഴുതാം
കത്തെഴുതുക എന്നത് ഒരു പഴഞ്ചൻ ഏർപ്പാട് ആണെന്ന തോന്നൽ പലർക്കുമുണ്ട്. എന്നാൽ മറ്റുള്ളവരോട് നമുക്കുള്ള സ്നേഹത്തെ അറിയിക്കാൻ കത്തിനേക്കാൾ മനോഹരമായി മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല.
ഒരു പാട്ട് പാടാം
വികാരങ്ങളെ പങ്കുവെക്കാൻ ഗാനങ്ങൾ തന്നെ മതിയാകും. ഒരാളോട് നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നത് മനോഹരമായൊരു പാട്ടിലൂടെ അവരെ അറിയിക്കാം.
ഒന്ന് ചേര്‍ത്തുപിടിച്ചാൽ എന്താണ് തെറ്റ് ?
സന്തോഷ നിമിഷങ്ങളിൽ നിങ്ങളുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് ഒന്ന് ആലിംഗനം മതിയാകും. അവരെ സന്തോഷിപ്പിക്കാൻ അതിന് സാധിച്ചേക്കും
പൂക്കൾ നൽകാം
പ്രണയിക്കുന്നവർക്ക് മാത്രമല്ല, നമ്മളെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു പൂ നൽകാം. അവരുടെ പുഞ്ചിരിയ്ക്ക് അത് കാരണമായാലോ..?