വെബ് ഡെസ്ക്
സർക്കാർ സ്ഥാപനത്തിന് തീവെച്ച കേസിലാണ് ശിക്ഷ
ഇതോടൊപ്പം മറ്റ് അഞ്ച് പേർക്കും കോടതി തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്
പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 100 കണക്കിനാളുകൾക്കെതിരെ ഇതിനകം കുറ്റപത്രം നൽകിയിട്ടുണ്ട്
സെപ്റ്റംബറിലാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത്
ഇറാൻ മൊറാലിറ്റി പോലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനി എന്ന പെൺകുട്ടി മരിച്ചത്തിന് ശേഷമാണ് പ്രക്ഷോഭം ആരംഭിച്ചത്
പ്രക്ഷോഭങ്ങളിൽ 326 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ഇറാൻ മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു.
43 കുട്ടികളും 25 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു
ഇറാനിലെ സെലിബ്രറ്റികളും കായികതാരങ്ങളും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി രംഗത്ത് വരുന്നുണ്ട്