വെബ് ഡെസ്ക്
റഷ്യൻ അധിനിവേശം ഒരു വർഷം തികയുന്ന വേളയിൽ അപ്രതീക്ഷിത യുക്രെയ്ന്‍ സന്ദര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
പോളണ്ടിലേക്കുള്ള യാത്രമധ്യേയാണ് ബൈഡന്‍ കീവിലെത്തിയത്. യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി
റഷ്യന്‍ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ബൈഡന്‍ യുക്രെയ്നിലെത്തുന്നത്
റഷ്യൻ അധിനിവേശത്തിന്റെ വാർഷികത്തിൽ യുക്രെയ്ൻ ജനാധിപത്യത്തിനോടും അവരുടെ പരമാധികാരത്തിനോടും നിശ്ചയദാര്‍ഢ്യത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിക്കാൻ സന്ദർശനത്തെ ഉപയോഗപ്പെടുത്തുന്നു എന്ന് ബൈഡൻ പറഞ്ഞു
യുക്രെയ്ന്‍ അധിനിവേശത്തിന്‌റെ വാര്‍ഷികത്തില്‍ പുതിയ യുദ്ധ തന്ത്രങ്ങള്‍ സംബന്ധിച്ച് പുടിന്‍ ചൊവ്വാഴ്ച പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായാണ് ബൈഡന്റെ നിര്‍ണായക സന്ദര്‍ശനം
യുക്രെയ്ന് 500 മില്യൺ ഡോളറിന്റെ ആയുധ സഹായവും ബൈഡൻ ഉറപ്പുനൽകി. റഷ്യയെ പിന്തുണയ്ക്കുന്നവർക്ക് ഉപരോധം ഏർപ്പെടുത്തുന്ന കാര്യം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കീവിൽ വ്യക്തമാക്കി
30 ബില്യൺ ഡോളറാണ് സുരക്ഷാസഹായ ധനമായി ബൈഡൻ ഭരണകൂടം യുദ്ധം ആരംഭിച്ചത് മുതൽ യുക്രെയ്ന് അനുവദിച്ചത്