കുരുന്നുകൾക്ക് കരുതലേകാം; ഇന്ന് ലോക ബാലവേലവിരുദ്ധ ദിനം

വെബ് ഡെസ്ക്

എല്ലാ വർഷവും ജൂണ്‍ 12ന് ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നു

'നമുക്ക് പ്രതിബദ്ധതകളിൽ പ്രവർത്തിക്കാം; ബാലവേല അവസാനിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ ബാലവേലവിരുദ്ധ ദിനത്തിന്റെ പ്രമേയം

ബാലവേല ഇല്ലാതാക്കുന്നതിനും കുട്ടികളെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുമാണ് ബാലവേലവിരുദ്ധ ദിനം ആചരിക്കുന്നത്

ബാലവേലയുടെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോകത്തിലെ എല്ലാ കുട്ടികൾക്കും ആരോഗ്യകരമായ ബാല്യം പ്രദാനം ചെയ്യുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്

സർക്കാരുകൾ, പൗരസമൂഹം, വ്യക്തികൾ, തൊഴിലാളികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർക്കു ബാലവേല നിരോധിക്കാൻ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നതും ഈ ദിനം ഓർമിപ്പിക്കുന്നു

1987ൽ കേന്ദ്രസർക്കാർ ദേശീയ ബാലവേല നയം രൂപീകരിച്ചു. ചെറുപ്പം മുതൽ തന്നെ അപകടകരമായ തൊഴിലുകൾക്കു വിധേയരായ കുട്ടികളെയും കൗമാരക്കാരെയും പുനഃരധിവസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയമാണിത്

അപകടകരവും പ്രായത്തിന് അനുയോജ്യമല്ലാത്തതുമായ തൊഴിലുകളിൽനിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിൻ്റെ അവർക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻ്റെയും ആവശ്യകതയാണ് ഈ ദിനം ഊന്നിപ്പറയുന്നത്