മോദിക്ക് മുന്നിൽ ഒബാമ; എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോകനേതാക്കൾ

വെബ് ഡെസ്ക്

ലോക നേതാക്കൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് എക്സ്

എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോകനേതാക്കളെ നോക്കാം

ബറാക് ഒബാമ

മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോക നേതാക്കളില്‍ ആദ്യപേരുകാരന്‍. 131.7 മില്യണ്‍ ഫോളോവേഴ്സാണ് ഒബാമയ്ക്കുള്ളത്

നരേന്ദ്ര മോദി

ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോകനേതാക്കളുടെ പട്ടികയില്‍ രണ്ടാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 100 മില്യണ്‍ ഫോളോവേഴ്സാണ് മോദിയ്ക്കുള്ളത്. കഴിഞ്ഞ ദിവസമാണ് മോദി നേട്ടം കൈവരിച്ചത്

ഡോണൾഡ്‌  ട്രംപ്

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് 87.5 മില്യണ്‍ ഫോളോവേഴ്സാണുള്ളത്

ജോ ബൈഡൻ

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് എക്സിൽ 38.1 മില്യണ്‍ ഫോളോവേഴ്സാണുള്ളത്

അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 35.2 മില്യണ്‍ ഫോളോവേഴ്സുണ്ട്.