വെബ് ഡെസ്ക്
സെപ്റ്റംബര്‍ 8ന് നടക്കുന്ന ജി20 ഉച്ചകോടിയില്‍ ലോകത്തിലെ പ്രധാന 20 സമ്പദ് വ്യവസ്ഥകളുള്ള രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. അവർ ആരൊക്കെയാണെന്ന് അറിയാം
യു കെ പ്രധാനമന്ത്രി ഋഷി സുനക്
ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ഋഷി സുനകിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരിക്കും ജി20 ഉച്ചകോടി
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബർ ഏഴിന് ഇന്ത്യയിലേക്ക് തിരിക്കും. ദ്വിദിന ഉച്ചകോടിക്ക് മുന്നോടിയായി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്
ചൈനയെ പ്രതിനിധീകരിച്ച് ജി20 ഉച്ചകോടിക്ക് എത്തുന്നത് പ്രധാനമന്ത്രി ലി ക്വിയാങ് ആണ്. ഈ വർഷം ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കില്ലെന്ന് ഇതോടെ ഉറപ്പായി
ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ജി20 നേതാക്കളുടെ ഉച്ചകോടിക്ക് എത്താതിരിക്കുന്നത്. 2020-ലും 2021-ലും കോവിഡ്-19 മഹാമാരി സമയത്ത് ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്
ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയിലേക്ക് പോകും
ഇവരെ കൂടാതെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ പങ്കെടുക്കും
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ എന്നിവരും പങ്കെടുക്കും
അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ്, നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു എന്നിവരും ഉച്ചകോടിക്ക് എത്തുന്നുണ്ട്