വെബ് ഡെസ്ക്
യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികനായ മകന്റെ മൃതദേഹം വഹിച്ച ശവപ്പെട്ടിയുമായി പോകുന്ന വൃദ്ധ. ഖാർകിവ് മേഖലയിലെ സ്റ്റാർയി സാൽറ്റീവിനടുത്തുള്ള സിവർസ്കി ഡൊനെറ്റ്സ് നദി മുറിച്ചുകടക്കുന്നു.
കീവിന്റെ പ്രാന്തപ്രദേശത്തുള്ള ഇർപിൻ നദി മുറിച്ചുകടന്ന് പലായനം ചെയ്യാൻ ശ്രമിക്കുമ്പോൾ തകർന്ന പാലത്തിനടിയിൽ പെട്ടുപോയവർ
ഇർപിനിൽ നിന്ന് പലായനം ചെയ്യുന്നവർ. ദുരിതക്കടലില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളും.
മരിയുപോളിൽ റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന ആശുപത്രിയിൽ നിന്ന് പരിക്കേറ്റ ഗർഭിണിയെ രക്ഷപ്പെടുത്തുന്നു. മറ്റൊരു ആശുപത്രിയിലെത്തി അരമണിക്കൂറിനകം ഐറിന കലിനീന എന്ന ആ യുവതിയും കുഞ്ഞും മരിച്ചു.
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ മരിയുപോളിന്റെ സമീപ പ്രദേശത്ത് കൂട്ടത്തോടെ കുഴിയെടുത്ത് മറവുചെയ്യുന്നു.
കീവിന്റെ വടക്ക് ബ്രോവറിക്ക് സമീപത്ത് യുദ്ധത്തില്‍ തകർന്ന റഷ്യൻ ടാങ്കുകൾ
റഷ്യൻ ആക്രമണത്തെ തുടർന്ന് ഖാർകിവിൽ, കത്തുന്ന കടയിൽ നിന്ന് സാധനങ്ങളുമെടുത്ത് ഓടി രക്ഷപ്പെടുന്ന കടയുടമ
കീവിന് സമീപം പൊട്ടാഷ്‌നിയയിലെ തകർന്ന വീട്ടിൽ നിന്ന് കണ്ടെത്തിയ, ചെറുമകളുടെ പാവയെ കെട്ടിപ്പിടിച്ച് കരയുന്ന സ്ത്രീ.