വെബ് ഡെസ്ക്
ആരാണ് ബാര്‍ബറ വാള്‍ട്ടേഴ്സ് ?
അമേരിക്കന്‍ മാധ്യമ രംഗത്തെ ആദ്യ വനിത അവതാരകയാണ് ബാര്‍ബറ വാള്‍ട്ടേഴ്സ്
1929 സെപ്റ്റബര്‍ 25ന് ബോസ്റ്റണില്‍ ജനിച്ച ബാര്‍ബറ വാള്‍ട്ടേഴ്‌സ് പന്ത്രണ്ട് എമി അവാര്‍ഡുകളാണ് നേടിയത്
1960 ലായിരുന്നു ബാര്‍ബറ വാള്‍ട്ടേഴ്സ് എബിസി ന്യൂസില്‍ ദി ടുഡെ ഷോ പരിപാടിയിലെ സെഗ്മന്റ് പ്രൊഡ്യൂസറായാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്
1974 ആയപ്പോഴേയ്ക്കും അമേരിക്കയിലെ ആദ്യത്തെ കോ ആന്‍കറായി
1976-ല്‍ എബിസി നെറ്റ്‌വര്‍ക്കിന്റെ ആദ്യത്തെ വാര്‍ത്താ അവതാരകയായി ചുമതലയേറ്റ ബാര്‍ബറ, റിച്ചാര്‍ഡ് നിക്‌സണ്‍ മുതലുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റ്മാരേയും അഭിമുഖം നടത്തി.
ദി വ്യു എന്ന പരിപാടിയിലൂടെയായിരുന്നു ബാര്‍ബറ വാള്‍ട്ടേഴ്‌സ് ശ്രദ്ധ നേടിയത്.2014 മെയ് ഇരുപത്തിനാലോടെ ദി വ്യൂവിലെ അവസാന പരിപാടി അവതരിപ്പിച്ച് ബാര്‍ബറ വാള്‍ട്ടേഴ്‌സ് ദൃശ്യ മാധ്യമ രംഗത്തുനിന്ന് വിടവാങ്ങി
I'm not afraid when I'm interviewing, I have no fear എന്നായിരുന്നു 2008 ല്‍ അസോസിയറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബാര്‍ബറ വാള്‍ട്ടേഴ്സ് പറഞ്ഞിരുന്നത്.